വിജയകരമായി ഓറല്‍ ആന്‍ഡ് ക്രാനിയോഫേഷ്യല്‍ സര്‍ജറി പൂര്‍ത്തീകരിച്ച് മിഹ്റാസ് ഹോസ്പിറ്റൽ


നോളജ് സിറ്റി: മര്‍കസ് നോളജ് സിറ്റിയിലെ മിഹ്റാസ് മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ ഓറല്‍ ആന്‍ഡ് ക്രാനിയോഫേഷ്യല്‍ സര്‍ജറി വിഭാഗത്തിന് കീഴില്‍ ആദ്യ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. വായയുടെ ഉള്ളിലായി ഓറല്‍ കാവിറ്റി ശസ്ത്രക്രിയ ആവശ്യമായ 13 വയസ്സുള്ള രോഗിക്കാണ് ശസ്ത്രക്രിയ നടത്തിയത്.
ഡോ. മുഹമ്മദ് സാജിദ്, ഡോ. കൃഷ്ണ ലാല്‍ എന്നിവര്‍ ശസ്ത്രക്രിയക്ക് നേതൃത്വം നല്കി. ചീഫ് അനസ്തേഷ്യോളജിസ്റ്റ് ഡോ. മുഹമ്മദ് ഷാഫിയും മറ്റും സഹായികളായി. ശസ്ത്രക്രിയ പൂര്‍ത്തീകരിച്ച ബാലന് സുഖം പ്രാപിച്ചു വരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
മിഹ്റാസ് ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായ ഈ ശസ്ത്രക്രിയക്ക് നേതൃത്വം നല്കിയ ഡോക്ടര്‍മാരെയും സംഘാംഗങ്ങളെയും ആശുപത്രി മാനേജ്മെന്റ് അഭിനന്ദിച്ചു.
ഡോ. നബീല്‍ സി ചികിത്സക്ക് നേതൃത്വം നല്‍കും ...
മർകസ് കർണാടക ലിറ്റററി ഫെസ്റ്റിവലിന് തുടക്കം...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം