മർകസ് അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസ് അഡ്മിഷൻ ആരംഭിച്ചു


കാരന്തൂർ: മർകസ് അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസിന്റെ വിവിധ ക്യാമ്പസുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. സ്കൂൾ തലത്തിൽ 5, 6 ക്ലാസുകളിലേക്കുള്ള വിദ്യാർഥികൾക്കാണ് പ്രവേശനം. 4 വർഷത്തെ കോഴ്സിൽ സ്കൂൾ പഠനത്തോടൊപ്പം ഖുർആൻ പൂർണമായും ഹൃദിസ്ഥമാക്കി എസ് എസ് എൽ സിക്കൊപ്പം ദൗറയും പൂർത്തീകരിക്കുന്ന രീതിയിലാണ് സിലബസ് ആവിഷ്കരിച്ചിട്ടുള്ളത്.
പഠനവും താമസവും ഭക്ഷണവും സൗജന്യമായ കോഴ്സിലേക്ക് https://maqs.in/ എന്ന വെബ്സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്. ആദ്യഘട്ട അഭിമുഖത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്കായി 2 മാസത്തെ ഓൺലൈൻ ട്രൈനിംഗ് ക്യാമ്പ് സംഘടിപ്പിക്കും. ഇതിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്നവർക്കാണ് മർകസ് ഹിഫ്ള് ക്യാമ്പസുകളിൽ അഡ്മിഷൻ ലഭിക്കുക.
കേരളം, കർണാടക, തമിഴ്നാട്, ലക്ഷദ്വീപ്, അന്തമാൻ ദ്വീപ് തുടങ്ങിയ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന മർകസിന്റെ 40 ലധികം വരുന്ന അഫിലിയേറ്റഡ് ക്യാമ്പസുകളിൽ നിലവിൽ 900ലധികം വിദ്യാർഥികൾ പഠനം നടത്തുന്നുണ്ട്. അഡ്മിഷൻ സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക്: 9072500417.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം