റമസാൻ ആത്മീയ സമ്മേളനം ശനിയാഴ്ച മർകസിൽ


കോഴിക്കോട്: ആയിരം മാസങ്ങളുടെ പുണ്യം തേടി റമസാനിലെ അവസാന ദിനങ്ങളിൽ ആയിരക്കണക്കിന് വിശ്വാസികൾ സംഗമിക്കുന്ന ആത്മീയ സമ്മേളനം ശനിയാഴ്ച(25-ാം രാവ് -മാർച്ച് 14) കാരന്തൂർ മർകസിൽ നടക്കും. ശനിയാഴ്ച ഉച്ചക്ക് ഒന്നു മുതൽ ഞായർ പുലർച്ചെ ഒന്നു വരെ നടക്കുന്ന ആത്മീയ സമ്മേളനത്തിന് പ്രശസ്ത പണ്ഡിതരും ആത്മീയ നേതാക്കളും നേതൃത്വം നൽകും. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ വാർഷിക റമളാൻ പ്രഭാഷണവും അനുഗ്രഹ പ്രാർഥനയുമാണ് സമ്മേളനത്തിന്റെ മുഖ്യ ആകർഷണീയത.
ശനിയാഴ്ച്ച ഉച്ചക്ക് ളുഹ്ർ നിസ്കാരാനന്തരം ഉദ്ഘാടന ചടങ്ങുകളോടെ സമ്മേളനത്തിന് തുടക്കം കുറിക്കും. ശേഷം ദൗറത്തുൽ ഖുർആൻ, സകാത്ത് പഠന വേദി, ഖത്മ് ദുആ, ഹലാവത്തുൽ ഖുർആൻ -ആസ്വാദന സദസ്സ്, മഹ്ളറത്തുൽ ബദ്രിയ്യ, വിർദുല്ലത്വീഫ്, തൗബ, തഹ്ലീൽ, അസ്മാഉൽ ഹുസ്ന തുടങ്ങിയ വിവിധ ആത്മീയ-പഠന സംഗമങ്ങൾ നടക്കും. സമ്മേളനത്തിനെത്തുന്നവർക്ക് ഗ്രാൻഡ് കമ്യൂണിറ്റി ഇഫ്താർ ഒരുക്കും.
മസ്ജിദുൽ ഹാമിലിയിലെ തസ്ബീഹ്, അവ്വാബീൻ, തറാവീഹ്, വിത്ർ നിസ്കാരങ്ങൾക്ക് ശേഷം മർകസ് കൺവെൻഷൻ സെന്ററിൽ രാത്രി 10 ന് ആത്മീയ പൊതുസമ്മേളനം ആരംഭിക്കും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ. സുലൈമാൻ മുസ്ലിയാർ, സയ്യിദ് അലി ബാഫഖി തങ്ങൾ, സുൽത്വാനുൽ ഉലമ കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ, സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി, സി മുഹമ്മദ് ഫൈസി, വിപിഎം ഫൈസി വില്യാപ്പള്ളി, സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം, സയ്യിദ് അബ്ദുറഹ്മാൻ ഇമ്പിച്ചിക്കോയ അൽ ബുഖാരി ബായാർ, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, സയ്യിദ് അബ്ദുസ്വബൂർ ബാഹസൻ അവേലം, ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, റഹ്മത്തുല്ലാഹ് സഖാഫി എളമരം, കുഞ്ഞി മുഹമ്മദ് സഖാഫി പറവൂർ തുടങ്ങിയവർ നേതൃത്വം നൽകും
സമ്മേളനത്തിനെത്തുന്ന വിശ്വാസികളുടെ സൗകര്യാർഥം പ്രധാന ക്യാമ്പസിലും പരിസരത്തും വിശാലമായ പാർക്കിങ് സൗകര്യങ്ങളും അനുബന്ധ സൗകര്യങ്ങളും സജ്ജീകരിക്കും. ലൈലത്തുൽ ഖദ്ർ പ്രതീക്ഷിക്കപ്പെടുന്ന റമസാനിലെ 25-ാം രാവിലെ ആത്മീയ സമ്മേളനത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുക്കും.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം