മർകസിൽ ജോലി ഒഴിവ്: അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, സീനിയർ അക്കൗണ്ടന്റ്, ഗ്രാഫിക് ഡിസൈനർ തസ്തികകളിലേക്ക് അപേക്ഷിക്കാം


കാരന്തൂർ: മർകസ് സെൻട്രൽ ഓഫീസിലേക്കും അനുബന്ധ സ്ഥാപനങ്ങളിലേക്കും അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, സീനിയർ അക്കൗണ്ടന്റ്, ഗ്രാഫിക് ഡിസൈനർ തസ്തികകളിൽ ഉദ്യോഗാർഥികളെ തേടുന്നു. അഡ്മിനിസ്ട്രേഷൻ, അക്കൗണ്ട്സ്, എഡ്യൂക്കേഷൻ എന്നിവയിലോ തതുല്യമായ ബിരുദ യോഗ്യതയും രണ്ട് വർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്ക് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തസ്തികയിൽ അപേക്ഷിക്കാം. സഖാഫി ബിരുദധാരികൾക്ക് മുൻഗണന.
ബി.കോം, ഫിനാൻസ്, അക്കൗണ്ടിംഗ് എന്നിവയിൽ ബിരുദവും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവുമുള്ളവർക്ക് സീനിയർ അക്കൗണ്ടന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. ടാലി, ഇ.ആർ.പി, എക്സൽ, ഓഡിറ്റിംഗ്, ജി.എസ്.ടി, വാറ്റ് എന്നിവയിൽ പ്രാവീണ്യം ഉണ്ടായിരിക്കണം.
ഗ്രാഫിക് ഡിസൈനർ തസ്തികയിലേക്ക് ബിരുദമോ ഗ്രാഫിക് ഡിസൈനിംഗിൽ ഡിപ്ലോമയോ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. രണ്ട് വർഷത്തെ പ്രവൃത്തി പരിചയത്തോടൊപ്പം ഫോട്ടോഷോപ്പ്, ഇല്ലസ്ട്രേറ്റർ, ഇൻഡിസൈൻ സോഫ്റ്റ്വെയറുകളിലും സോഷ്യൽ മീഡിയ, ബ്രാൻഡിംഗ് ഡിസൈൻ എന്നിവയിൽ അറിവുമുള്ളവർക്ക് മുൻഗണന നൽകും.
നിശ്ചിത യോഗ്യതയുള്ളവർ വിശദമായ ബയോഡാറ്റ ഏപ്രിൽ 4-ന് മുൻപായി job@markaz.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കേണ്ടതാണ്. ജോലി അവസരങ്ങൾക്ക് അറിയാൻ https://markaz.in/career വെബ്സൈറ്റ് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക്: 9072 500 431
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം