മദീനതുന്നൂറിൽ ഇനി എംബിബിഎസും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് പഠനവും


കോഴിക്കോട്: ജാമിഅ മദീനതുന്നൂറിൻ്റെ വിവിധ കോഴ്സുകളിലേക്കും രാജ്യത്തെ വ്യത്യസ്ത കാമ്പസുകളിലേക്കുമുള്ള അഡ്മിഷൻ ആരംഭിച്ചു.
എം ബി ബി എസ്, ആർട്ടിഫിഷ്യൽ ഇൻ്റിലിജൻസ് ഫോക്കസ് ചെയ്യുന്ന സ്പെഷ്യൽ കോഴ്സുകൾ കൂടി ഈ വർഷം ആരംഭിക്കും. ബി.സി.എ, ബി.ബി.എ, ബി.എസ്.സി, മെഡിസിൻ, എൻജിനീയറിംഗ്, മോഡേൺ ലോ, എകണോമിക്സ്, സൈക്കോളജി തുടങ്ങിയ കോഴ്സുകൾ റെഗുലർ സംവിധാനത്തിൽ പഠിക്കാനുള്ള അവസരത്തോടൊപ്പം വിദ്യാർഥിയുടെ അഭിരുചി അനുസരിച്ച് സിവിൽ സർവ്വീസ്, ചാർട്ടേഡ് അക്കൗണ്ടൻസി, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് & മെഷീൻ ലേണിംഗ് തുടങ്ങിയ ഫ്യൂച്ചറിസ്റ്റിക് സ്കില്ലുകൾ ലക്ഷ്യമാക്കിയുള്ള കരിക്കുലമാണ് സംവിധാനിച്ചിട്ടുള്ളത്. ഗ്ലോബൽ ഇസ്ലാമിക് ലീഡേഴ്സിനെ വാർത്തെടുക്കുന്ന ഇൻ്റഗ്രേറ്റഡ് ഇസ്ലാമിക് സ്റ്റഡീസ് കോഴ്സിൽ ശാഫി - ഹനഫി ഫിഖ്ഹുകൾ ഫോക്കസ് ചെയ്ത് പഠിക്കാൻ സാധിക്കും.സ്കൂൾ ഓഫ് ലൈഫ് സയൻസ് ആൻ്റ് ടെക്നോളജി (ബയോളജി/കമ്പ്യൂട്ടർ സയൻസ്) സ്കൂൾ ഓഫ് ഫൈനാൻസ് ആൻ്റ് മാനേജ്മെൻ്റ് (കൊമേഴ്സ് മാത് സ്, കൊമേഴ്സ് കമ്പ്യൂട്ടർ അപ്ലിക്കേഷൻ, കൊമേഴ്സ് ജനറൽ) സ്കൂൾ ഓഫ് ആർട്ട്സ് ആൻ്റ് ഹ്യുമാനിറ്റീസ് (ഹ്യുമാനിറ്റീസ് മാത് സ്, ഹ്യുമാനിറ്റീസ് ജനറൽ) എന്നീ ഫൗണ്ടേഷൻ കോഴ്സുകളിലേക്കും വിവിധ ബാച്ചിലർ പോഗ്രാമുകളിലേക്കുമാണ് ഇപ്പോൾ പ്രവേശനം. കേരളത്തിലെ മുപ്പതിലേറെ കാമ്പസുകൾക്ക് പുറമെ പഞ്ചാബ്, വെസ്റ്റ് ബംഗാൾ, ബീഹാർ, പൂനെ, ഇൻഡോർ, ഗുജറാത്ത്,മൈസൂർ, ബാംഗ്ലൂർ, ഊട്ടി, കൊടക്, കീളക്കര, മംഗലാപുരം, ലക്ഷദ്വീപ്, ആൻഡമാൻ നിക്കോബാർ എന്നിവിടെയുള്ള കാമ്പസുകളിലായി ഈ കോഴ്സുകൾ ലഭ്യമാണ്. സ്കൂൾ ഏഴാം ക്ലാസ് പൂർത്തിയാക്കിയവർക്ക് എട്ടിലേക്കും പത്താം ക്ലാസ് പൂർത്തിയാക്കിയവർക്ക് പ്ലസ് വണ്ണിലേക്കുമാണ് അഡ്മിഷൻ നൽകുന്നത്. അനുബന്ധമായി പത്താം ക്ലാസ്സ് കഴിഞ്ഞവർക്ക് ഏപ്രിൽ 13,14,15 തിയ്യതികളിൽ നടക്കുന്ന അക്കാദമിക് ബ്രിഡ്ജ് കോഴ്സ്, എഴാം ക്ലാസ് കഴിഞ്ഞവർക്ക് ഏപ്രിൽ 11,12 തിയ്യതികളിൽ നടക്കുന്ന ജൂനിയർ സമ്മർ വൈബ്സ് തുടങ്ങിയ ലീഡർഷിപ് & ലൈഫ് സ്കിൽസ് റെസിഡൻഷ്യൽ ക്യാമ്പിലൂടെ മദീനതുന്നൂർ കോഴ്സുകളുടെ സ്വഭാവവും രീതിയും വിദ്യാർഥികൾക്ക് നേരിട്ട് തന്നെ അറിയാനും ആപ്റ്റിറ്യൂഡ് ടെസ്റ്റിനുമുള്ള സൗകര്യവുമുണ്ടാകും. ജാമിഅതുൽ ഹിന്ദ് J- SAT വഴിയും നാഷണൽ കാമ്പസുകളിലേക്കും കേരളത്തിലെ സയൻസ് & ടെക്നോളജി താൽപര്യമുള്ള വിദ്യാർഥികൾക്കും മദീനതുന്നൂറിൻ്റെ (J-NET) പ്രത്യേക എൻട്രൻസ് പരീക്ഷയും ആപ്റ്റിറ്റ്യൂട്ട് ടെസ്റ്റും മുഖേനയുമാണ് പ്രവേശനം നൽകുന്നത്. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും: +91 8111860043,+91 8111860098 നമ്പറുകളിൽ ഹെൽപ് ലൈൻ സൗകര്യമുണ്ട്.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം