ബില്‍ഡ് എക്സ് എക്സ്പോ'26 മെയ് 13 മുതല്‍ 16 വരെ നോളജ് സിറ്റിയില്‍
ബി ടു ബി, ബി ടു സി, കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് മെറ്റീരിയല്‍സ് എക്സ്പോയാണ് ഒരുങ്ങുന്നത്...

ബില്‍ഡ് എക്സ് എക്സ്പോ'26-യുടെ ലോഗോ ആബിദ് ജുനൈദ് പ്രകാശനം ചെയ്യുന്നു.
ബി ടു ബി, ബി ടു സി, കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് മെറ്റീരിയല്‍സ് എക്സ്പോയാണ് ഒരുങ്ങുന്നത്...

ബില്‍ഡ് എക്സ് എക്സ്പോ'26-യുടെ ലോഗോ ആബിദ് ജുനൈദ് പ്രകാശനം ചെയ്യുന്നു.
നോളജ് സിറ്റി: മര്‍കസ് നോളജ് സിറ്റിയിലെ വലന്‍സിയ ഗലേറിയയില്‍ വെച്ച് വരുന്ന മാസം നടക്കുന്ന ബില്‍ഡ് എക്സ് എക്സ്പോ'26-ന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നു. മെയ് 13 മുതല്‍ 16 വരെ നടക്കുന്ന ബി ടു ബി, ബി ടു സി, കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് മെറ്റീരിയല്‍സ് എക്സ്പോയുടെ ലോഗോ റേഡിയന്റ് സ്റ്റാര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ആബിദ് ജുനൈദ് പ്രകാശനം ചെയ്തു. നോളജ് സിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ അഡ്വ. തന്‍വീര്‍ ഉമര്‍, ഡോ. സയ്യിദ് നിസാം റഹ്മാന്, എന്‍ജിനീയര്‍ ഫൈറൂസ് സഖാഫി, ഉനൈസ് സഖാഫി, സുബൈര്‍, മൂസാ നവാസ്, വസീം അസ്ഹര്‍ എന്നിവര്‍ സംബന്ധിച്ചു.
'കണക്ടിംങ് ബില്‍ഡേഴ്സ്, പവറിംങ് ഇന്നൊവേഷന്, ഷേപിംഗ് ടുമോറോ' എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന എക്സ്പോയില്‍ നൂറിലധികം കമ്പനികളാണ് എക്സ്പോയില്‍ പങ്കെടുക്കുന്നത്. ഹെവി മെറ്റീരിയല്‍സ് & മെഷിനറി, ബില്‍ഡേഴ്സ് & കണ്‍സള്‍ട്ടന്റ്സ്, ഇന്റീരിയല്‍സ് & സ്മാര്‍ട്ട് സൊല്യൂഷന്‍സ്, ഇലക്ട്രിക്കല്‍, പ്ലംബിംഗ് & സര്‍വീസസ് എന്നീ നാലു സോണുകളിലായാണ് എക്സ്പോ ഒരുക്കിയിട്ടുള്ളത്. നെറ്റ്വര്ക്കിംഗ് ഹൈ-ടീ, നിര്‍മാണ മേഖലയിലെ വെല്ലുവിളികള്‍ പരിഹരിക്കാനുള്ള ബ്രെയിന്‍സ്റ്റോമിംഗ് സെഷനുകള്‍, സുസ്ഥിരതയും സ്മാര്‍ട്ട് മെറ്റീരിയലുകളും ചര്‍ച്ച ചെയ്യുന്ന പാനല്‍ ചര്‍ച്ചകള്‍ എന്നിവ എക്സ്പോയുടെ ഭാഗമായി നടക്കും.
റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാര്‍, പ്രൊക്യൂര്‍മെന്റ് ഹെഡ്സ്, ആര്‍ക്കിടെക്റ്റുകള്‍, ഗവണ്മെന്റ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി നേരിട്ട് സംവദിക്കാന്‍ പ്രദര്‍ശകര്‍ക്ക് അവസരമുണ്ട്. ബ്രാന്‍ഡഡ് ഫാസിയ, ലൈറ്റിംഗ്, പവര്‍, ഫര്‍ണിച്ചര്‍ എന്നിവ ഉള്‍പ്പെടുന്ന പ്രീമിയം മോഡുലാര്‍ സ്റ്റാളുകളാണ് പ്രദര്‍ശകര്‍ക്ക് ഒരുക്കുന്നത്. ആദ്യ 50 പ്രദര്‍ശകര്‍ക്ക് പ്രത്യേക ഏര്‍ലി ബേര്‍ഡ് ആനുകൂല്യങ്ങളും ലഭ്യമാണ്. ടൈറ്റില്‍ സ്പോണ്സര്, പവേര്‍ഡ് ബൈ പാര്‍ട്ണര്‍, നോളജ് പാര്‍ട്ണര്‍ പ്രമീയം സ്പോണ്‍സര്‍ഷിപ്പ് അവസരങ്ങളും ബ്രാന്‍ഡുകള്‍ക്ക് ഉപയോഗപ്പെടുത്താമെന്ന് സംഘാടകര്‍ അറിയിച്ചു.
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം