നോളജ് സിറ്റിയിലെ ബില്‍ഡ് എക്സ് എക്സ്പോ 26; സ്റ്റാള്‍ ബുക്കിങ് ആരംഭിച്ചു


കോഴിക്കോട്: നിര്‍മാണ മേഖലയിലെ പ്രമുഖരെയും നൂതന സാങ്കേതിക വിദ്യകളും ഒരേ കുടക്കീഴില് അണിനിരത്തി മര്‍കസ് നോളജ് സിറ്റിയില്‍ സംഘടിപ്പിക്കുന്ന ബില്‍ഡ് എക്സ് ടെക് എക്സ്പോയുടെ സ്റ്റാള്‍ ബുക്കിങ് ആരംഭിച്ചു.
മേയ് 13 മുതല്‍ 16 വരെ നോളജ് സിറ്റിയിലെ വലെന്‍സിയ ഗലേറിയയില്‍ നടക്കുന്ന എക്സ്പോയില്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിക്കാനും വിശാലമായ സാധ്യതകളാണ് സ്റ്റാളുകള്‍ വഴി ലഭിക്കുന്നത്. നിര്‍മാണ മേഖലയുമായി ബന്ധപ്പെട്ട വൈവിധ്യമാര്‍ന്ന വിഭാഗങ്ങളാണ് എക്സ്പോയില്‍ ഭാഗവാക്കാകുന്നത്. ബില്‍ഡിംഗ് മെറ്റീരിയലുകള്‍, മെഷീനുകള്‍, ഹോം അപ്ലിയന്‍സസ് തുടങ്ങിയവയുടെ പ്രദര്‍ശനവും വിപണനവുമാണ് ഒരുങ്ങുന്നത്. അതോടൊപ്പം, ഫാമിലി പാര്‍ക്ക്, ഫുഡ് കോര്‍ട്ട് എന്നിവയും ഒരുങ്ങുന്നുണ്ട്. സമാനമായി സെമിനാര്‍, പാനല്‍ ഡിസ്കഷന്, അവാര്‍ഡ് വിതരണം, പ്രൊഡക്ട് ലോഞ്ചിംഗ് തുടങ്ങിയവയും ഇവിടെ നടക്കുന്നുണ്ട്.
നോളജ് സിറ്റിയിലെ ഡയറക്ടറേറ്റ് ഓഫ് പ്രോജക്ട്സ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആണ് എക്സ്പോ സംഘടിപ്പിക്കുന്നത്. ഇന്റര്‍നാഷണല്‍ സ്റ്റാന്‍ഡേര്‍ഡില്‍ വിവിധ സൈസുകളിലുള്ള സ്റ്റാളുകളാണ് സജ്ജമാക്കുന്നത്. നിങ്ങളുടെ ബിസിനസ് സംരംഭങ്ങള്‍ക്ക് വലിയൊരു വിപണന സാധ്യത തുറന്നുനല്‍കുന്ന ഈ മേളയില്‍ സ്റ്റാളുകള്‍ ബുക്ക് ചെയ്യാന്‍ +91 6235998816 എന്ന നമ്പറിലോ expo@markazknowledgecity.com എന്ന ഇ- മെയില്‍ വിലാസത്തിലോ ബന്ധപ്പെടേണ്ടതാണ് എന്ന് സംഘാടകര്‍ അറിയിച്ചു.
ജൂനിയര്‍ മീം അവാര്‍ഡിന് പതിനായിരം രൂപയും പ്രശസ്തി പത്രവും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ജൂനിയര്‍ മീം അവാര്‍ഡിന് പതിനായിരം രൂപയും പ്രശസ്തി പത്രവും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം