മർകസിൽ എസ് എസ് എഫ് സ്ഥാപകദിനം ആചരിച്ചു

എസ് എസ് എഫ് 54-ാം സ്ഥാപകദിനത്തിൽ മർകസ് സെൻട്രൽ ക്യാമ്പസിൽ എസ്എസ്എഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് സിപി ഉബൈദുല്ല സഖാഫി നേതൃത്വം നൽകുന്നു.

എസ് എസ് എഫ് 54-ാം സ്ഥാപകദിനത്തിൽ മർകസ് സെൻട്രൽ ക്യാമ്പസിൽ എസ്എസ്എഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് സിപി ഉബൈദുല്ല സഖാഫി നേതൃത്വം നൽകുന്നു.
കാരന്തൂർ: സുന്നി സ്റ്റുഡന്റസ് ഫെഡറേഷൻ 54-ാം സ്ഥാപകദിനം മർകസ് സെൻട്രൽ ക്യാമ്പസിൽ ആചരിച്ചു. എസ് എസ് എഫ് ഇന്ത്യ ദേശീയ പ്രസിഡന്റും മർകസ് ഡയറക്ടറുമായ സിപി ഉബൈദുല്ല സഖാഫി പതാകയുയർത്തലിന് നേതൃത്വം നൽകി.
വിദ്യാർഥി സമൂഹത്തെ ധാർമികമായി ചിട്ടപ്പെടുത്തുന്നതിലും മൂല്യാധിഷ്ഠിത ജനതയെ വാർത്തെടുക്കുന്നതിലും നാളിതുവരെ എസ് എസ് എഫ് നിർവഹിച്ച ദൗത്യങ്ങൾ ചരിത്രത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു. പുതിയകാലത്തെ അഭിമുഖീകരിക്കാനും അതിനാവശ്യമായ അഭിരുചികൾ ആവിഷ്കരിക്കാനും വിദ്യാർഥികൾ ഉത്സാഹിക്കണമെന്നും അദ്ദേഹം ഉണർത്തി.
പരിപാടിയിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ പങ്കുചേർന്നു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് സൈഫുദ്ദീൻ ഹാജി, എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷൻ കുഞ്ഞി മുഹമ്മദ് സഖാഫി പറവൂർ, ബശീർ സഖാഫി കൈപ്പുറം, അക്ബർ ബാദുഷ സഖാഫി, അബൂബക്കർ സഖാഫി പന്നൂർ, ജാമിഅ മർകസ് മുദരിസുമാർ, സെൻട്രൽ ഓഫീസ് ജീവനക്കാർ സംബന്ധിച്ചു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം