ഹജ്ജ് 2026; മർകസ് സംഘങ്ങൾ മക്കയിലെത്തി


കോഴിക്കോട്: ഇത്തവണത്തെ വിശുദ്ധ ഹജ്ജ് തീർഥാടനത്തിന് പുറപ്പെട്ട മർകസ് സംഘം സുരക്ഷിതമായി മക്കയിലെത്തി. സയ്യിദ് ജസീൽ കാമിൽ സഖാഫിയുടെയും കരീം സഖാഫി മായനാട്, അലി മുസ്ലിയാർ എന്നിവരുടെയും നേതൃത്വത്തിലുള്ള രണ്ടു സംഘങ്ങളാണ് ഇന്നലെ വിശുദ്ധ ഭൂമിയിലെത്തിയത്. 18ന് മർകസിന്റെ ആഭിമുഖ്യത്തിലുള്ള മറ്റൊരു സംഘം കൂടി വിശുദ്ധ ഭൂമിയിലേക്ക് തിരിക്കും.
തീർഥാടക സംഘത്തെ ജിദ്ദയിലും മക്കയിലും ഐ സി എഫ്, ആർ എസ് സി, മർകസ് വളണ്ടിയർമാരും പ്രവർത്തകരും ചേർന്ന് സ്വീകരിച്ചു. ആരാധനകൾക്കും താമസത്തിനും യാത്രകൾക്കുമായി മക്കയിലും മദീനയിലും മികച്ച അടിസ്ഥാന സൗകര്യങ്ങളാണ് മർകസ് ഹാജിമാർക്കായി ഒരുക്കിയിരിക്കുന്നത്.
മർകസ് ഖുർആൻ അക്കാദമി പൂർവ വിദ്യാർഥി സംഗമം സമാപിച്ചു ...
നാളെ കാന്തപുരം ഉസ്താദ് സമ്മാനിക്കും...
സംസ്ഥാന കായിക-യുവജനകാര്യ വകുപ്പ് മന്ത്രി അഡ്വ. ഒ. ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു...
മർകസ് ഖുർആൻ അക്കാദമി പൂർവ വിദ്യാർഥി സംഗമം സമാപിച്ചു ...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം