'കൈകോർക്കാം മർകസിനൊപ്പം' വൈജ്ഞാനിക മുന്നേറ്റത്തിന് കരുത്തായി ജനകീയ വിഭവ സമാഹരണങ്ങൾ

പെരുമണ്ണ മർകസുൽ ബദ്രിയ്യ പൂർവ വിദ്യാർഥികൾ സമാഹരിച്ച ഭക്ഷ്യ വിഭവങ്ങൾ കാന്തപുരം ഉസ്താദിന്റെ നേതൃത്വത്തിൽ സ്വീകരിക്കുന്നു.

പെരുമണ്ണ മർകസുൽ ബദ്രിയ്യ പൂർവ വിദ്യാർഥികൾ സമാഹരിച്ച ഭക്ഷ്യ വിഭവങ്ങൾ കാന്തപുരം ഉസ്താദിന്റെ നേതൃത്വത്തിൽ സ്വീകരിക്കുന്നു.
കാരന്തൂർ: മർകസ് സെൻട്രൽ ക്യാമ്പസിൽ സ്ഥിതിചെയ്യുന്ന വിവിധ സ്ഥാപനങ്ങളിലെ വിദ്യാർഥികളുടെ ഭക്ഷണത്തിനായി ജനകീയ സ്വഭാവത്തിൽ ഭക്ഷ്യ വിഭവങ്ങൾ സമാഹരിക്കുന്നത് വീണ്ടും സജീവമാകുന്നു. ആരംഭകാലം മുതൽ നാളിതുവരെ ജനകീയ പങ്കാളിത്തത്തോടെ മുന്നോട്ടുപോകുന്ന മർകസിന്റെ പ്രയാണത്തിൽ വലിയ പങ്കാണ് വിഭവ സമാഹരണങ്ങൾ വഹിക്കുന്നത്.
മർകസ് സമ്മേളനങ്ങളിലും വിശേഷാവസരങ്ങളിലും വിവിധ മഹല്ലുകളുടെയും മദ്റസകളുടെയും ജംഇയ്യത്തുൽ മുഅല്ലിമീന്റെയുമൊക്കെ നേതൃത്വത്തിൽ വ്യാപകമായിരുന്ന വിഭവ സമാഹരണമാണ് ഇപ്പോൾ നിശ്ചിത ഇടവേളയിൽ വ്യവസ്ഥാപിതമായി നടക്കുന്നത്. മഹല്ലുകൾക്കും സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും പുറമെ മർകസ് പൂർവ വിദ്യാർഥികളും സഖാഫികളും വിഭവ സമാഹരണങ്ങൾക്ക് നേതൃത്വം നൽകുന്നു.
കഴിഞ്ഞ ദിവസം പെരുമണ്ണ മർകസുൽ ബദ്രിയ്യ പൂർവ വിദ്യാർഥികൾ സമാഹരിച്ച വിഭവങ്ങൾ സ്വീകരിച്ചു. ജാമിഅ മർകസ്, അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസ്, സാനവിയ്യ അക്കാദമി തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് ഉപയോഗപ്പെടുത്താനായാണ് സയ്യിദ് സ്വാലിഹ് തുറബ് തങ്ങളുടെ നേതൃത്വത്തിൽ ശിഷ്യകൂട്ടായ്മ ധാന്യങ്ങളും ഭക്ഷ്യവിഭവങ്ങളും സമാഹരിച്ച് മർകസിൽ എത്തിച്ചത്.
ഇതുകൂടാതെ ബീമാപള്ളി മഹല്ല് സഖാഫി കൂട്ടായ്മയുടെയും കിഴിശ്ശേരി പുളിയക്കോട്-ആക്കപ്പറമ്പ് മിസ്ബാഹുൽ ഹുദാ സംഘത്തിന്റെയും കീഴിൽ സമാഹരിച്ച വിഭവങ്ങൾ ഈ ആഴ്ച മർകസിൽ സ്വീകരിച്ചു.
സെൻട്രൽ ഓഫീസ് അങ്കണത്തിൽ നടന്ന സ്വീകരണ പരിപാടിയിൽ മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ, ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി എന്നിവരുടെ നേതൃത്വത്തിൽ ഡയറക്ടർ ബോർഡ് അംഗങ്ങളും ജീവനക്കാരും വിദ്യാർഥികളും വിഭവങ്ങൾ സ്വീകരിച്ചു. ജനകീയ പങ്കാളിത്തത്തോടെയാണ് നാളിതുവരെയുള്ള മർകസിന്റെ മുന്നേറ്റങ്ങൾ സാധ്യമായതെന്നും ഒന്നിച്ചുനിന്നാൽ വിദ്യാഭ്യാസ-സാമൂഹ്യക്ഷേമ മേഖലയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെന്നതിന്റെ തെളിവാണ് ഇതെല്ലാമെന്നും ചടങ്ങിൽ സംസാരിച്ച സി മുഹമ്മദ് ഫൈസി പറഞ്ഞു. ഭക്ഷ്യ വിഭവങ്ങൾ സമാഹരിക്കാൻ മുന്നിട്ടിറങ്ങിയവർക്കും നേതൃത്വം നൽകിയവർക്കും പ്രത്യേക പ്രാർഥനയും നടത്തി.
സുൽത്വാനുൽ ഉലമ കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകും...
ഓഗസ്റ്റ് 17-നാണ് പതിനായിരങ്ങള്‍ സംബന്ധിക്കുന്ന സമ്മേളനം...
താമരശ്ശേരി ഡി വൈ എസ് പി വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു...
സുൽത്വാനുൽ ഉലമ കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം