തർതീൽ ഹോളി ഖുർആൻ പ്രീമിയോ: മർകസ് വിദ്യാർഥികൾക്ക് ഉജ്ജ്വല വിജയം


കോഴിക്കോട്: എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച തർതീൽ ഹോളി ഖുർആൻ പ്രീമിയോ മത്സരങ്ങളിൽ മികച്ച നേട്ടം കരസ്ഥമാക്കി മർകസ് വിദ്യാർഥികൾ. ഖുർആൻ അടിസ്ഥാനമാക്കിയുള്ള വിവിധ മത്സരയിനങ്ങളിലായി മർകസ് നോളജ് സിറ്റിയിലെ വിറാസ്, പാറപ്പള്ളി മാലിക് ദീനാർ സ്ഥാപനങ്ങളിൽ നിന്നുള്ള എട്ട് വിദ്യാർഥികളാണ് സംസ്ഥാന തലത്തിൽ ശ്രദ്ധേയമായ വിജയം നേടിയത്.
മർകസ് നോളജ് സിറ്റിയിലെ വിറാസ് കാമ്പസിലെ മൂന്ന് വിദ്യാർഥികൾ അവാർഡുകൾ നേടി. ഖുർആൻ പ്രഭാഷണത്തിൽ അൽ വാരിസ് മുഹമ്മദ് റാസി, ഖുർആൻ ക്വിസ്സിൽ അൽ വാരിസ് മുഹമ്മദ് ശാകിർ എന്നിവർ രണ്ടാം സ്ഥാനവും, ഖുർആൻ വേഴ്സ് കോമ്പറ്റിഷനിൽ അൽ വാരിസ് അർഷദ് അബൂബക്കർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
പാറപ്പള്ളി മാലിക് ദീനാർ സ്ഥാപനങ്ങളിലെ വിദ്യാർഥികളാണ് കൂടുതൽ നേട്ടങ്ങൾ കൊയ്തത്. സീനിയർ ഖിറാഅത്ത് വിഭാഗത്തിൽ ഹാഫിസ് സഹൽ നടുവട്ടം ഒന്നാം സ്ഥാനവും, ഹാഫിസ് നബീൽ കോട്ടക്കൽ രണ്ടാം സ്ഥാനവും, ഹാഫിസ് മിഥ്ലജ് മഞ്ചേരി മൂന്നാം സ്ഥാനവും നേടി. സീനിയർ ഹിഫ്സ് വിഭാഗത്തിൽ ഹാഫിസ് സുഫിയാൻ തളിപ്പറമ്പ് ഒന്നാം സ്ഥാനവും ഹാഫിസ് സാബിത് ചെറൂപ്പ മൂന്നാം സ്ഥാനവും നേടി.
സംസ്ഥാന തലത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർഥികളെയും അവർക്ക് മികച്ച പരിശീലനം നൽകിയ അധ്യാപകരെയും മർകസ് മാനേജ്മെന്റ് അഭിനന്ദിച്ചു.
സുൽത്വാനുൽ ഉലമ കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകും...
ഓഗസ്റ്റ് 17-നാണ് പതിനായിരങ്ങള്‍ സംബന്ധിക്കുന്ന സമ്മേളനം...
താമരശ്ശേരി ഡി വൈ എസ് പി വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു...
സുൽത്വാനുൽ ഉലമ കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം