മൂല്യങ്ങൾ കൂടി ശീലിക്കുന്നതാവണം പഠനകാലം - കാന്തപുരം ഉസ്താദ്
മർകസ് ഇന്റഗ്രേറ്റഡ് സ്ഥാപനങ്ങളിൽ അധ്യയന വർഷത്തിന് തുടക്കം...

മർകസ് ഇന്റഗ്രേറ്റഡ് സ്റ്റഡീസ് കൗൺസിൽ സ്ഥാപനങ്ങളുടെ പഠനാരംഭം സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദ് നിർവഹിക്കുന്നു.
മർകസ് ഇന്റഗ്രേറ്റഡ് സ്ഥാപനങ്ങളിൽ അധ്യയന വർഷത്തിന് തുടക്കം...

മർകസ് ഇന്റഗ്രേറ്റഡ് സ്റ്റഡീസ് കൗൺസിൽ സ്ഥാപനങ്ങളുടെ പഠനാരംഭം സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദ് നിർവഹിക്കുന്നു.
കോഴിക്കോട്: അറിവ് നേടുക എന്ന ലക്ഷ്യത്തിൽ പഠിക്കുന്നതിനൊപ്പം ജീവിത മൂല്യങ്ങളും അച്ചടക്കവും ശീലിക്കാൻ കൂടിയുള്ള അവസരമായി വിദ്യാർഥി കാലം ഉപയോഗപ്പെടുത്തണമെന്ന് ജാമിഅ മർകസ് ഫൗണ്ടർ ചാൻസിലർ കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. അറിവിനൊപ്പം മാതൃകാപരമായ ജീവിതം നയിച്ചാൽ മാത്രമേ അവ സമൂഹത്തിൽ പ്രസരിപ്പിക്കാൻ സാധിക്കുകയുള്ളൂ. അതുകൊണ്ടുതന്നെ വ്യക്തിജീവിതം ചിട്ടപ്പെടുത്താൻ പഠനകാലത്ത് ശ്രദ്ധ പുലർത്തേണ്ടതുണ്ടെന്നും ഉസ്താദ് പറഞ്ഞു.
മർകസ് ഇന്റഗ്രേറ്റഡ് സ്റ്റഡീസ് കൗൺസിലിന് (മിസ്ക്) കീഴിലുള്ള വിവിധ സ്ഥാപനങ്ങളുടെ 2026-27 അധ്യയന വർഷത്തെ പഠനാരംഭം ‘ബസ്മല’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വപ്രസിദ്ധ കർമശാസ്ത്ര ഗ്രന്ഥമായ ഫത്ഹുൽ മുഈനിന്റെ ആദ്യഭാഗം ചൊല്ലികൊടുത്താണ് ഉസ്താദ് പഠനാരംഭം നിർവഹിച്ചത്.
ജാമിഅ മർകസ് നേരിട്ട് നടത്തുന്നതും അക്കാദമിക് സഹകരണത്തോടെ പ്രവർത്തിക്കുന്നതുമായ വിവിധ സ്ഥാപനങ്ങളിൽ പ്രവേശനം നേടിയ അഞ്ഞൂറോളം വിദ്യാർഥികളാണ് സംഗമത്തിൽ പങ്കെടുത്തത്. ചടങ്ങിൽ ജാമിഅ ചാൻസലർ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുശാവറ അംഗങ്ങളും മർകസ് മുദരിസുമാരുമായ വി.പി.എം ഫൈസി വില്യാപ്പള്ളി, അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല, അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ സംസാരിച്ചു. സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, സയ്യിദ് സ്വാലിഹ് തുറാബ് സഖാഫി, കുഞ്ഞി മുഹമ്മദ് സഖാഫി പറവൂർ, ബഷീർ സഖാഫി കൈപ്പുറം തുടങ്ങിയ വിവിധ സ്ഥാപന മേധാവികളും പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു.
ദേശാന്തരങ്ങള്‍ കടന്ന് ഒഴുകിയത് പതിനായിരങ്ങള്‍...
അല്‍മൗലിദുല്‍ അക്ബറിനും തബറുകുല് ആസാറിനും പതിനായിരങ്ങളെത്തും...
ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി നേതൃത്വം നല്‍കും...
ദേശാന്തരങ്ങള്‍ കടന്ന് ഒഴുകിയത് പതിനായിരങ്ങള്‍...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം