മർകസ് ഐസിഎസ് പ്രോഗ്രാം സെമസ്റ്റർ പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു.

മർകസ് ഐസിഎസ് പ്രോഗ്രാം പരീക്ഷാ ഫലം സി മുഹമ്മദ് ഫൈസി നിർവഹിക്കുന്നു.

മർകസ് ഐസിഎസ് പ്രോഗ്രാം പരീക്ഷാ ഫലം സി മുഹമ്മദ് ഫൈസി നിർവഹിക്കുന്നു.
കാരന്തൂർ: മർകസിന് കീഴിലുള്ള ഐസിഎസ് പ്രോഗ്രാം 2,4,6,8,10,12 സെമസ്റ്റർ പരീക്ഷകളുടെ പരീക്ഷാഫല പ്രഖ്യാപനം മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി നിർവഹിച്ചു.
വിവിധ മർകസ് സ്ഥാപനങ്ങളിൽ പഠനം തുടരുന്ന വിദ്യാർഥികൾക്ക് ഇസ്ലാമിക-സമകാലിക വിഷയങ്ങളിൽ ഫലപ്രദമായ വിജ്ഞാനം ഉറപ്പുനൽകുന്ന സംവിധാനമാണ് ഐസിഎസ് പ്രോഗ്രാം.
റൈഹാൻ വാലി, ഗ്രീൻ വാലി, ജാസ്മിൻ വാലി, ഐഷോർ അക്കാദമി എന്നീ പഠന കേന്ദ്രങ്ങളിൽ നിന്ന് അണ്ടർ ഗ്രാജുവേറ്റ്, സീനിയർ സെക്കണ്ടറി വിഭാഗങ്ങളിലായി 357 വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. 93% വിദ്യാർഥികൾ വിജയികളായി. റാങ്ക് നേടിയ വിദ്യാർഥികളെ മർകസ് അക്കാദമിക് കൗൺസിൽ അഭിനന്ദിച്ചു. പരീക്ഷാ ഫലവും കൂടുതൽ വിവരങ്ങളും https://ics.markaz.in എന്ന വൈബ്സൈറ്റിൽ ലഭ്യമാണ്.
സുൽത്വാനുൽ ഉലമ കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകും...
ഓഗസ്റ്റ് 17-നാണ് പതിനായിരങ്ങള്‍ സംബന്ധിക്കുന്ന സമ്മേളനം...
താമരശ്ശേരി ഡി വൈ എസ് പി വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു...
സുൽത്വാനുൽ ഉലമ കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം