എസ്.എസ്.എൽ.സി പരീക്ഷ: നൂറുമേനി വിജയത്തിളക്കത്തിൽ മർകസ് സ്കൂളുകൾ


കോഴിക്കോട്: ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉജ്ജ്വല നേട്ടം കൈവരിച്ച് മർകസു സഖാഫത്തി സുന്നിയക്ക് കീഴിലുള്ള വിദ്യാലയങ്ങൾ. ഒമ്പത് സ്കൂളുകൾ 100 ശതമാനം വിജയം നേടിയതിനൊപ്പം 64 വിദ്യാർഥികൾ എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി മികച്ച അക്കാദമിക് മികവ് പുലർത്തി. കാരന്തൂർ മർകസ് ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ, കാരന്തൂർ മർകസ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ, കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ, ചേരാനല്ലൂർ അൽ ഫാറൂഖിയ്യ ഹയർ സെക്കണ്ടറി സ്കൂൾ, മർകസ് ഇന്റർനാഷണൽ സ്കൂൾ എരഞ്ഞിപ്പാലം, മർകസ് പബ്ലിക് സ്കൂൾ ഐക്കരപ്പടി, മർകസ് പബ്ലിക് സ്കൂൾ എ.ആർ നഗർ, മമ്പഉൽ ഹുദ ഇംഗ്ലീഷ് സ്കൂൾ കേച്ചേരി, ഒ. ഖാലിദ് മെമ്മോറിയൽ ഇംഗ്ലീഷ് സ്കൂൾ ചൊക്ലി, എന്നീ വിദ്യാലയങ്ങളാണ് നൂറു ശതമാനം വിജയവുമായി ശ്രദ്ധേയമായ നേട്ടം സ്വന്തമാക്കിയത്.
വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെയും അതിനായി പ്രയത്നിച്ച അധ്യാപകരെയും രക്ഷിതാക്കളെയും മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, മർകസ് ഡയറക്ടർ ജനറൽ സി. മുഹമ്മദ് ഫൈസി, മർകസ് സെക്രട്ടറി ഡോ. അബ്ദുൽ ഹകീം അസ്ഹരി, മർകസ് ഡയറക്ടർ സി.പി ഉബൈദുല്ല സഖാഫി എന്നിവർ അഭിനന്ദിച്ചു. മർകസ് ഡയറക്ടറേറ്റ് ഓഫ് എജ്യുക്കേഷൻ, മർകസ് ഗ്രൂപ്പ് ഓഫ് സ്കൂൾ, മാനേജ്മെന്റ്, സ്കൂൾ പി.ടി.എ എന്നിവരും വിജയികൾക്ക് ആശംസകൾ നേർന്നു.
ദേശാന്തരങ്ങള്‍ കടന്ന് ഒഴുകിയത് പതിനായിരങ്ങള്‍...
അല്‍മൗലിദുല്‍ അക്ബറിനും തബറുകുല് ആസാറിനും പതിനായിരങ്ങളെത്തും...
ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി നേതൃത്വം നല്‍കും...
ദേശാന്തരങ്ങള്‍ കടന്ന് ഒഴുകിയത് പതിനായിരങ്ങള്‍...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം