മുഖ്യമന്ത്രി വിഡി സതീശന് ആശംസ നേർന്ന് കാന്തപുരം ഉസ്താദ്

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വിഡി സതീശന് കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ ആശംസ പ്രതിനിധികളായ സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, ആശിഖ് സഖാഫി കണ്ണൂർ കൈമാറുന്നു.

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വിഡി സതീശന് കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ ആശംസ പ്രതിനിധികളായ സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, ആശിഖ് സഖാഫി കണ്ണൂർ കൈമാറുന്നു.
കോഴിക്കോട്: കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ വിഡി സതീശനും സർക്കാരിനും ആശംസകൾ നേർന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. ജനഹിതത്തിനനുസരിച്ച് ക്ഷേമവും സുതാര്യവുമായ ഭരണം കാഴ്ചവെക്കാനും എല്ലാമേഖലയിലുമുള്ള കേരളത്തിന്റെ യശസ്സും സൽപ്പേരും കൂടുതൽ മെച്ചപ്പെടുത്താൻ പുതിയ സർക്കാരിന് സാധിക്കട്ടെ എന്ന് കാന്തപുരം പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന സത്യപ്രതിജ്ഞാ ചടങ്ങിന് കാന്തപുരത്തിന്റെ പ്രതിനിധികളായി എത്തിയ മർകസ് വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് തുറാബ് സഖാഫിയും ആശിഖ് സഖാഫി കണ്ണൂരും ഹസീബ് അസ്ഹരിയും മുഖ്യമന്ത്രി വിഡി സതീശൻ ഉൾപ്പെടെയുള്ള മന്ത്രിസഭാംഗങ്ങൾക്ക് ഉസ്താദിന്റെ നേരിട്ട് ആശംസ കൈമാറി.
ക്ഷേമ പദ്ധതികൾ മുൻനിർത്തിയുള്ള ആദ്യ കാബിനറ്റ് തീരുമാനങ്ങൾ തന്നെ ഏറെ പ്രതീക്ഷ നൽകുന്നതാണെന്നും വയോജനങ്ങളുടെ എണ്ണം വർധിച്ചുവരുന്ന ഒരു സംസ്ഥാനം എന്ന നിലയിൽ അവരുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ് ആരംഭിക്കാൻ എടുത്ത തീരുമാനം കാലോചിതമാണെന്നും അദ്ദേഹം പറഞ്ഞു. മതേതരത്വ മൂല്യങ്ങളും സാമൂഹിക ഐക്യവും സമാധാന അന്തരീക്ഷവും നിറഞ്ഞു നിൽക്കുന്ന കേരളീയ പാരമ്പര്യത്തിലധിഷ്ഠിതമായി ജനോപകാരപ്രദമായ ഒട്ടേറെ കാര്യങ്ങൾ നിർവഹിക്കാൻ ഈ സർക്കാരിന് സാധിക്കുമെന്ന് പ്രത്യാശിക്കുന്നതായും കാന്തപുരം ആശംസാ കുറിപ്പിൽ പറഞ്ഞു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം