ദേശീയതല തർതീൽ ഖുർആൻ മത്സരത്തിൽ മർകസ് മാലിക് ദീനാർ വിദ്യാർഥികൾക്ക് വീണ്ടും വിജയത്തിളക്കം

ഹാഫിസ് സുഫിയാൻ തളിപ്പറമ്പ്, ഹാഫിസ് സഹൽ നടുവട്ടം

ഹാഫിസ് സുഫിയാൻ തളിപ്പറമ്പ്, ഹാഫിസ് സഹൽ നടുവട്ടം
ദേശീയതലത്തിൽ സംഘടിപ്പിച്ച തർതീൽ ഖുർആൻ മത്സരത്തിൽ മർകസ് മാലിക് ദീനാർ സ്ഥാപനത്തിലെ വിദ്യാർഥികൾ വീണ്ടും ശ്രദ്ധേയമായ വിജയം കൈവരിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മത്സരാർഥികൾ പങ്കെടുത്ത മത്സരത്തിൽ മർകസ് മാലിക് ദീനാർ വിദ്യാർഥികൾ മികച്ച പ്രകടനം കാഴ്ചവെച്ച് സ്ഥാപനത്തിന് അഭിമാനമായി.
സീനിയർ ഹിഫ്സ് വിഭാഗത്തിൽ ഹാഫിസ് സുഫിയാൻ തളിപ്പറമ്പും ഖിറാഅത്ത് വിഭാഗത്തിൽ ഹാഫിസ് സഹൽ നടുവട്ടവും ഒന്നാം സ്ഥാനം നേടി.
കഴിഞ്ഞ വർഷവും നടന്ന ദേശീയതല തർതീൽ മത്സരത്തിലും മാലിക് ദീനാർ വിദ്യാർഥികൾ തന്നെയായിരുന്നു ഒന്നാം സ്ഥാനം നേടിയിരുന്നത്. തുടർച്ചയായ വിജയത്തിലൂടെ ഖുർആൻ പാരായണത്തിലും ഹിഫ്സിലും വിദ്യാർഥികൾക്ക് സ്ഥാപനം നൽകുന്ന മികച്ച പരിശീലനം വീണ്ടും ശ്രദ്ധേയമാകുകയാണ്.
വിജയികളെയും അതിന് പിന്നിൽ പ്രവർത്തിച്ച അധ്യാപകരെയും മർകസ് മാലിക് ദീനാർ മാനേജ്മെന്റ് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിച്ചു.
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം