പാഠ്യാനുബന്ധ നൈപുണികൾ അറിവിനെ കൂടുതൽ പ്രകാശിപ്പിക്കും; കാന്തപുരം ഉസ്താദ്

ഇഹ്യാഉസ്സുന്നയുടെ വാർഷിക പ്രവർത്തനാരംഭം ഉദ്ഘാടനം ചെയ്ത് കാന്തപുരം ഉസ്താദ് സംസാരിക്കുന്നു.

ഇഹ്യാഉസ്സുന്നയുടെ വാർഷിക പ്രവർത്തനാരംഭം ഉദ്ഘാടനം ചെയ്ത് കാന്തപുരം ഉസ്താദ് സംസാരിക്കുന്നു.
കോഴിക്കോട്: വിദ്യാർഥി കാലത്ത് പാഠ്യാനുബന്ധ-പാഠ്യേതര നൈപുണികളും കഴിവുകളും ആർജിക്കുന്നത് അറിവിനെ കൂടുതൽ പ്രകാശിപ്പിക്കാൻ സഹായിക്കുമെന്ന് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. ജാമിഅ മർകസ് വിദ്യാർഥി കൂട്ടായ്മ ഇഹ്യാഉസ്സുന്നയുടെ വാർഷിക പ്രവർത്തനാരംഭം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അറിവിനെ സക്രിയവും സമ്പന്നവുമാക്കുന്ന കാലോചിതവും ആധുനികവുമായ പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ കാമ്പസുകളിൽ വ്യാപിപ്പിക്കണമെന്നും സർഗ കഴിവുകളും നേതൃ പാടവവും സാമൂഹിക പ്രതിബദ്ധതയും വളർത്താൻ ഇവ സഹായിക്കുമെന്നും ഉസ്താദ് പറഞ്ഞു.
മർകസ് വൈസ് പ്രസിഡന്റും ജാമിഅ മർകസ് സീനിയർ മുദരിസുമായ വിപിഎം ഫൈസി വില്യാപ്പള്ളി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എസ് എസ് എഫ് ദേശീയ സെക്രട്ടറി ഫിർദൗസ് സഖാഫി കടവത്തൂർ സന്ദേശ പ്രഭാഷണം നിർവഹിച്ചു. മുഹ്യിദ്ദീൻ സഅദി കൊട്ടുക്കര, ബശീർ സഖാഫി കൈപ്പുറം ആശംസകൾ നേർന്നു. ഇഹ്യാഉസ്സുന്ന ജനറൽ സെക്രട്ടറി ബിശ്ർ സുൽത്താൻ ബത്തേരി പ്രവർത്തന പദ്ധതികൾ അവതരിപ്പിച്ചു. അബ്ദുസത്താർ കാമിൽ സഖാഫി, അബ്ദുൽ കരീം ഫൈസി വാവൂർ സംബന്ധിച്ചു. റാസി കാരക്കുന്ന് സ്വാഗതവും, ശമ്മാസ് പാനൂർ നന്ദിയും പറഞ്ഞു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം