സൗജന്യ യൂനാനി കാർഡിയോ സപ്പോർട്ട് ക്യാമ്പ് ജൂൺ 7ന് കാരന്തൂർ മർകസ് യുനാനി ഹോസ്പിറ്റലിൽ


കോഴിക്കോട്: ആൻജിയോപ്ലാസ്റ്റി, ബൈപ്പാസ് സർജറി തുടങ്ങിയ ഹൃദ്രോഗ ചികിത്സകൾക്ക് ശേഷവും വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങൾ അനുഭവിക്കുന്നവർക്കായി കാരന്തൂർ മർകസ് യുനാനി ഹോസ്പിറ്റലിൽ പ്രത്യേക യൂനാനി കാർഡിയോ സപ്പോർട്ട് ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂൺ 7 ഞായറാഴ്ച ഉച്ചയ്ക്ക് 2:30 മുതൽ വൈകുന്നേരം 5:00 വരെയാണ് ക്യാമ്പ് നടക്കുക.
ഹൃദയാഘാത ചികിത്സകൾക്ക് ശേഷവും പലരിലും കണ്ടുവരുന്ന നെഞ്ചുവേദന, ശ്വാസംമുട്ടൽ, അമിതമായ ക്ഷീണം, നടക്കുമ്പോഴുണ്ടാകുന്ന അസ്വസ്ഥതകൾ, വീണ്ടും ബ്ലോക്കുകൾ ഉണ്ടാകുമോ എന്ന ആശങ്ക എന്നിവ പരിഹരിക്കുന്നതിനാണ് ക്യാമ്പ് പ്രധാനമായും ഊന്നൽ നൽകുന്നത്. യൂനാനി മെഡിക്കൽ കോളേജിലെ പ്രൊഫസറും പ്രമുഖ സീനിയർ ഫിസിഷ്യനുമായ ഡോ. ഒ. കെ. എം. അബ്ദുറഹ്മാൻ ക്യാമ്പിന് നേതൃത്വം നൽകും.
ചികിത്സയ്ക്ക് ശേഷമുള്ള മികച്ച ആരോഗ്യപരിപാലനത്തിനായുള്ള പ്രത്യേക മാർഗനിർദേശങ്ങൾ, ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട സംശയനിവാരണം, രോഗികൾക്കായുള്ള വ്യക്തിഗത കൗൺസിലിംഗ് എന്നിവ ക്യാമ്പിന്റെ ഭാഗമായി ലഭ്യമായിരിക്കും. ഹൃദ്രോഗ ചികിത്സ കഴിഞ്ഞവരും അനുബന്ധ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ അറിയിച്ചു. രജിസ്ട്രേഷന്: 9562213535
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം