കൈതപ്പൊയിൽ മർകസ് പബ്ലിക് സ്കൂളിൽ പ്രവേശനോത്സവം 'സ്പ്രൗട്ട് 2026' സംഘടിപ്പിച്ചു


കൈതപ്പൊയിൽ: ധാർമിക മൂല്യങ്ങളിലൂന്നിയ വിദ്യാഭ്യാസത്തിലൂടെ മാത്രമേ മികച്ചൊരു തലമുറയെ വാർത്തെടുക്കാൻ സാധിക്കുകയുള്ളൂവെന്ന് മർകസ് നോളജ് സിറ്റി അക്കാദമിക് ഡയറക്ടർ ഡോ. റോഷൻ നൂറാനി പ്രസ്താവിച്ചു. കൈതപ്പൊയിൽ മർകസ് പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച 2026-27 അധ്യയന വർഷത്തെ പ്രവേശനോത്സവം 'സ്പ്രൗട്ട് 2026' (Sprout 2026) ഉദ്ഘാടനം ചെയ്ത് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മർകസ് മുന്നോട്ടുവെക്കുന്നത് എപ്പോഴും ഉന്നതമായ ധാർമിക മൂല്യമുള്ള വിദ്യാഭ്യാസമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ അധ്യയന വർഷത്തെ വരവേൽക്കാൻ വിപുലമായ ഒരുക്കങ്ങളാണ് സ്കൂൾ അധികൃതർ ഒരുക്കിയിരുന്നത്. വർണ്ണാഭമായ ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ സിറാജുദ്ധീൻ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അബ്ദുൽ ജബ്ബാർ സഖാഫി അണ്ടോണ സംസാരിച്ചു. അധ്യാപകരും രക്ഷിതാക്കളും വിദ്യാർഥികളും പങ്കെടുത്ത ചടങ്ങിൽ പുതിയതായി സ്കൂളിലേക്ക് എത്തിയ കുരുന്നുകളെ മധുരവും സമ്മാനങ്ങളും നൽകിയാണ് സ്വീകരിച്ചത്.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം