മർകസ് ഐ.ടി.ഐയിൽ പരിസ്ഥിതി ദിനമാഘോഷിച്ചു

മർകസ് ഐ.ടി.ഐയിൽ സംഘടിപ്പിച്ച ഫലവൃക്ഷതൈ നടൽ ഉൽഘാടനം കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി സംജിത്ത് നിർവ്വഹിക്കുന്നു.

മർകസ് ഐ.ടി.ഐയിൽ സംഘടിപ്പിച്ച ഫലവൃക്ഷതൈ നടൽ ഉൽഘാടനം കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി സംജിത്ത് നിർവ്വഹിക്കുന്നു.
കാരന്തൂർ: സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവരെയും അശരണരേയും ചേർത്തുപിടിച്ച സേവന പ്രവർത്തനങ്ങളിൽ നിരതരാവുന്ന മർകസ് ഐ.ടി.ഐ മറ്റുള്ളവർക്ക് മാതൃകയാണെന്ന് കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി സംജിത്ത് പ്രസ്താവിച്ചു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മർകസ് ഐ.ടി.ഐയിൽ സംഘടിപ്പിച്ച പ്രതിജ്ഞാ സംഗമവും ഫലവൃക്ഷതൈ നടൽ ഉൽഘാടനവും അദ്ദേഹം നിർവ്വഹിച്ചു. ചടങ്ങിൽ ഐ.ടി.ഐ പ്രിൻസിപ്പൽ എൻ.മുഹമ്മദലി അധ്യക്ഷത വഹിച്ചു. അബ്ദുറഹിമാൻ കുട്ടി, സജീവ് കുമാർ എം, അബ്ദുൽ അസീസ് സഖാഫി, ഇറാഷ് വി.കെ, ഇബ്രാഹിം , ഷിജാസ് അഹമ്മദ് , ദിപിൻലാൽ , അനുപമ, ഷമീർ.പി.കെ, ജ്യോതിഷ്.സി.കെ തുടങ്ങിയവർ സംബന്ധിച്ചു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം