സമസ്ത സെന്റിനറി; ജാമിഅ മർകസിൽ സ്റ്റുഡന്റ്സ് അസംബ്ലി പ്രൗഢമായി


കുന്ദമംഗലം: സമസ്ത സെന്റിനറിയുടെ ഭാഗമായി ജാമിഅ മർകസിൽ സംഘടിപ്പിച്ച സ്റ്റുഡന്റ്സ് അസംബ്ലി പ്രൗഢോജ്വലമായി. ആയിരത്തിലധികം വരുന്ന വിദ്യാർഥികൾ അണിനിരന്ന അസംബ്ലി സമസ്ത കേന്ദ്ര മുശാവറ അംഗം വിപിഎം ഫൈസി വില്യാപള്ളിയുടെ അധ്യക്ഷതയിൽ ചാൻസിലർ സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുൽ ഹകീം അസ്ഹരി ആമുഖ പ്രഭാഷണം നടത്തി.
പ്രോ ചാൻസിലർ ഡോ. ഹുസൈൻ മുഹമ്മദ് സഖാഫി ചുള്ളിക്കോട് സംസാരിച്ചു. കേന്ദ്ര മുശാവറ അംഗങ്ങളായ അബ്ദുൽ ജലീൽ സഖാഫി ചെറുശോല, അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ, മുദരിസുമാരായ പി.സി. അബ്ദുല്ല ഫൈസി, കുഞ്ഞി മുഹമ്മദ് സഖാഫി പറവൂർ, മുഹ്യിദ്ദീൻ സഅദി കൊട്ടുക്കര, അബ്ദുൽ സത്താർ കാമിൽ സഖാഫി, അബ്ദുല്ല സഖാഫി മലയമ്മ, അബ്ദുൽ ഗഫൂർ അസ്ഹരി, സൈനുദ്ദീൻ അഹ്സനി മലയമ്മ, ഉമറലി സഖാഫി എടപ്പുലം, ബഷീർ സഖാഫി കൈപ്രം, അബൂബക്കർ സഖാഫി പന്നൂർ, സുഹൈൽ അസ്ഹരി പങ്കെടുത്തു. സയ്യിദ് ജസീൽ കാമിൽ സഖാഫി സ്വാഗതവും അസ്ലം നൂറാനി മലയമ്മ നന്ദിയും പറഞ്ഞു. എസ്.എസ്.എഫ് സ്റ്റുഡന്റ്സ് ഇസ്ലാമിക് സെൻസോറിയത്തിൽ വിവിധ മത്സരങ്ങളിൽ മികച്ച നേട്ടം കൈവരിച്ച വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു.
ദേശാന്തരങ്ങള് കടന്ന് ഒഴുകിയത് പതിനായിരങ്ങള്...
അല്മൗലിദുല് അക്ബറിനും തബറുകുല് ആസാറിനും പതിനായിരങ്ങളെത്തും...
ഡോ. മുഹമ്മദ് അബ്ദുല് ഹകീം അസ്ഹരി നേതൃത്വം നല്കും...
ദേശാന്തരങ്ങള് കടന്ന് ഒഴുകിയത് പതിനായിരങ്ങള്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം