സമസ്ത സെന്റിനറി: വിറാസില്‍ സ്റ്റുഡന്റ്സ് അസംബ്ലി സംഘടിപ്പിച്ചു

സമസ്ത സെന്റിനറിയുടെ ഭാഗമായി വിറാസിൽ അബ്ദുന്നാസര്‍ അഹ്സനി ഒളവട്ടൂര്‍ പതാക ഉയര്‍ത്തുന്നു

സമസ്ത സെന്റിനറിയുടെ ഭാഗമായി വിറാസിൽ അബ്ദുന്നാസര്‍ അഹ്സനി ഒളവട്ടൂര്‍ പതാക ഉയര്‍ത്തുന്നു
നോളേജ് സിറ്റി: സമസ്ത സെന്റിനറിയുടെ ഭാഗമായി മര്‍കസ് നോളജ് സിറ്റിയിലെ വേള്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ഇന്‍ അഡ്വാന്‍സ്ഡ് സയന്‍സി (വിറാസ്)ല്‍ സ്റ്റുഡന്റ്സ് അസംബ്ലി സംഘടിപ്പിച്ചു. സമസ്തയുടെ ശതാബ്ദി സന്ദേശം വിദ്യാര്‍ഥി സമൂഹത്തിലേക്ക് പകര്‍ന്നതിനാണ് സ്റ്റുഡന്റ്സ് അസംബ്ലി സംഘടിപ്പിച്ചത്. സയ്യിദ് ഹാശിം ജീലാനി അസംബ്ലി ഉദ്ഘാടനം ചെയ്തു. സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുന്നാസര്‍ അഹ്സനി ഒളവട്ടൂര്‍ പതാക ഉയര്‍ത്തി സദസ്സിനെ അഭിസംബോധന ചെയ്തു. അല്‍ വാരിസ് സഫ്വാന് നൂറാനി പ്രമേയപ്രഭാഷണം നടത്തി.
അധ്യാപകരും മാനേജ്മെന്റ് പ്രതിനിധികളും വിദ്യാര്‍ത്ഥികളും പങ്കെടുത്ത പരിപാടിയില്‍ സമസ്തയുടെ നൂറുവര്‍ഷത്തെ സേവന പാരമ്പര്യവും ഭാവി പ്രവര്‍ത്തനങ്ങളും ചര്‍ച്ചയായി. കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ് മര്‍കസ് നോളജ് സിറ്റി യൂണിറ്റ് നേതാക്കള്‍ സംബന്ധിച്ചു.
കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ അനുഗ്രഹ പ്രഭാഷണവും പ്രാർഥനയും നിർവഹിക്കും...
മർകസ് ഖുർആൻ അക്കാദമി പൂർവ വിദ്യാർഥി സംഗമം സമാപിച്ചു ...
നാളെ കാന്തപുരം ഉസ്താദ് സമ്മാനിക്കും...
കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ അനുഗ്രഹ പ്രഭാഷണവും പ്രാർഥനയും നിർവഹിക്കും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം