എസ് എസ് എഫ് സെൻസോറിയം മത്സരങ്ങൾ: നേട്ടം കൊയ്ത് ജാമിഅ മർകസ് വിദ്യാർഥികൾ


കാരന്തൂർ: സംസ്ഥാനത്തുടനീളമുള്ള ദഅവ-ദർസ് മതപഠന കേന്ദ്രങ്ങളിലെ വിദ്യാർഥികൾക്കായി എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി നടത്തിയ സെൻസോറിയത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വിജ്ഞാന മത്സരങ്ങളിൽ നേട്ടം കൊയ്ത് ജാമിഅ മർകസ് വിദ്യാർഥികൾ. ജംഉൽ ജവാമിഅ്, ഖുറതുൽ ഐൻ മത്സരങ്ങളിൽ കുല്ലിയ്യ ശരീഅയിലെ ഹാഫിസ് മുഹമ്മദ് ശാക്കിർ വാവൂർ, കുല്ലിയ്യ ഉസൂലുദ്ദീനിലെ ഹാഫിസ് അബ്ദുൽ ബാസിത്വ് തോട്ടശ്ശേരിയറ എന്നിവർ ഒന്നാം സ്ഥാനം നേടി. ഇരുവരും സാനവിയ്യ അക്കാദമി പൂർവ വിദ്യാർഥികളാണ്.
പ്രബന്ധാവതരണത്തിൽ മർകസ് സാനവിയ്യയിലെ മുഹമ്മദ് ജവാദ് മലയമ്മ, മുഹമ്മദ് സിയാദ് വള്ളിക്കുന്ന് എന്നിവർ പ്രത്യേക ജൂറി പരാമർശത്തിനും അർഹരായി. ഇരുവരും കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി.എസ്.ഡബ്ല്യു അവസാന വർഷ വിദ്യാർഥികളാണ്. വിജയികളെ ജാമിഅ മർകസ് അക്കാദമിക് കൗൺസിൽ അഭിനന്ദിച്ചു.
മർകസ് ഖുർആൻ അക്കാദമി പൂർവ വിദ്യാർഥി സംഗമം സമാപിച്ചു ...
നാളെ കാന്തപുരം ഉസ്താദ് സമ്മാനിക്കും...
സംസ്ഥാന കായിക-യുവജനകാര്യ വകുപ്പ് മന്ത്രി അഡ്വ. ഒ. ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു...
മർകസ് ഖുർആൻ അക്കാദമി പൂർവ വിദ്യാർഥി സംഗമം സമാപിച്ചു ...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം