മർകസ് - എസ് വൈ എസ് സാമൂഹ്യക്ഷേമ പദ്ധതികൾ മാവൂരിൽ സമർപ്പിച്ചു

മർകസ് സാമൂഹ്യക്ഷേമ വകുപ്പും സുന്നി യുവജന സംഘം മാവൂർ സോണും സംയുക്തമായി നടപ്പിലാക്കുന്ന സാന്ത്വന പദ്ധതികൾ എം എ റസാഖ് മാസ്റ്റർ എം എൽ എ സമർപ്പിക്കുന്നു.

മർകസ് സാമൂഹ്യക്ഷേമ വകുപ്പും സുന്നി യുവജന സംഘം മാവൂർ സോണും സംയുക്തമായി നടപ്പിലാക്കുന്ന സാന്ത്വന പദ്ധതികൾ എം എ റസാഖ് മാസ്റ്റർ എം എൽ എ സമർപ്പിക്കുന്നു.
മാവൂർ: മർകസ് സാമൂഹ്യക്ഷേമ വകുപ്പും സുന്നി യുവജന സംഘം മാവൂർ സോണും സംയുക്തമായി നടപ്പിലാക്കുന്ന സാന്ത്വന പദ്ധതികൾ സമർപ്പിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മർകസ് നടപ്പിലാക്കുന്ന വിദ്യാഭ്യാസ-സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായാണ് മാവൂർ സോൺ പരിധിയിൽ ജീവനോപാധികളും ആരോഗ്യ ഉപകരണങ്ങളും ഭക്ഷ്യകിറ്റുകളും ഉൾപ്പെടെയുള്ള സാന്ത്വന പദ്ധതികൾ സമർപ്പിച്ചത്.
36 കുടുംബിനികൾക്ക് ടൈലറിങ് മെഷീൻ, 19 കുടുംബങ്ങൾക്ക് 50 കോഴിയും കൂടും, 18 പേർക്ക് കറവപ്പശു, 26 വാക്കർ, 15 ബ്ലാങ്കറ്റ്, വാട്ടർകൂളർ, മരം മുറിക്കുന്ന മെഷീൻ, ഡയാലിസ് സഹായം, നേത്ര സർജറി സഹായം, കണ്ണടകൾ, തെങ്ങിൻ തൈകൾ, ഫുഡ് കിറ്റുകൾ, ഫിഷിംഗ് ബോട്ട്, വീൽ ചെയറുകൾ തുടങ്ങി 16 ഇനങ്ങളിൽ 150-ഓളം കുടുംബങ്ങൾക്കാണ് 18 ലക്ഷം രൂപയുടെ സഹായം സമർപ്പിച്ചത്.
കൂളിമാട് ദിയ ഓഡിറ്റോറിയത്തിൽ നടന്ന പദ്ധതി സമർപ്പണം എം എ റസാഖ് മാസ്റ്റർ എം എൽ എ ഉദ്ഘാടനം ചെയ്തു. വള്ളിയാട് മുഹമ്മദലി സഖാഫി സന്ദേശ പ്രഭാഷണം നടത്തി. എസ് വൈ എസ് സോൺ പ്രസിഡന്റ് റഹീം സഖാഫി കായലം, ഉസ്മാൻ സഖാഫി മാവൂർ, നാസർ ചെറുവാടി, കലാം മാവൂർ, ബശീർ മുസ്ലിയാർ ചെറൂപ്പ, മുസ്തഫ വാഴക്കാട്, ഇബ്റാഹീം കുട്ടി സഖാഫി പൂലോട്, സലീം കുറ്റിക്കടവ്, കെ എ ഖാദിർ കൂളിമാട്, അബ്ദുറഹ്മാൻ ഇടക്കുനി, പ്രസാദ് ചൂലൂർ സംസാരിച്ചു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം