ത്വൈബ ഗാർഡൻ 14-ാം വാർഷികം: 'വെരിറ്റാസ് ലെക്സ് ത്വൈബ' ലീഗൽ സെൽ സമർപ്പിച്ചു

മർകസ് ബംഗാൾ ത്വൈബ ഗാർഡൻ 14-ാം വാർഷികത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലീഗൽ സെല്ലിന്റെ ലോഗോ പ്രകാശനം ത്വൈബ ഡയറക്ടർ സുഹൈറുദ്ദീൻ നൂറാനി നിർവഹിക്കുന്നു.

മർകസ് ബംഗാൾ ത്വൈബ ഗാർഡൻ 14-ാം വാർഷികത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലീഗൽ സെല്ലിന്റെ ലോഗോ പ്രകാശനം ത്വൈബ ഡയറക്ടർ സുഹൈറുദ്ദീൻ നൂറാനി നിർവഹിക്കുന്നു.
മാജിഖണ്ഡ (പശ്ചിമ ബംഗാൾ): മർകസ് ദേശീയ മിഷനായ ബംഗാൾ ത്വൈബ ഗാർഡന്റെ 14-ാമത് വാർഷിക സ്ഥാപക ദിനാഘോഷവും 15-ാം വാർഷിക പ്രഖ്യാപനവും പ്രൗഢഗംഭീരമായ ചടങ്ങുകളോടെ നടന്നു. പശ്ചിമ ബംഗാളിലെ മാജിഖണ്ഡയിലുള്ള ത്വൈബ ഗാർഡൻ പ്രധാന ക്യാമ്പസിൽ നടന്ന പരിപാടികൾ ത്വൈബ ഗാർഡൻ സ്ഥാപകനും ഡയറക്ടറുമായ സുഹൈറുദ്ദീൻ നൂറാനി ഉദ്ഘാടനം ചെയ്തു. ത്വൈബ ഗാർഡൻ സമൂഹത്തിന് നൽകുന്ന പതിനാലാം വാർഷിക ഉപഹാരമായി, സ്ഥാപനത്തിന്റെ ഔദ്യോഗിക പൂർവവിദ്യാർഥി സംഘടനയായ 'ബീഹാൻ ഫൗണ്ടേഷന്റെ' കീഴിൽ രൂപീകരിച്ച 'വെരിറ്റാസ് ലെക്സ് ത്വൈബ' ലീഗൽ സെല്ലിന്റെ പ്രഖ്യാപനവും സമർപ്പണവും ചടങ്ങിൽ സുഹൈറുദ്ദീൻ നൂറാനി നിർവഹിച്ചു.
പൊതുജനങ്ങൾക്കിടയിൽ നിയമസാക്ഷരത വളർത്തുക, അടിസ്ഥാന അവകാശങ്ങളെക്കുറിച്ച് കൃത്യമായ ബോധവൽക്കരണം നടത്തുക, നിയമരംഗത്തെ പ്രൊഫഷണലുകൾക്കും വിദ്യാർഥികൾക്കുമിടയിൽ മികച്ച ശൃംഖല രൂപീകരിക്കുക എന്നിവയാണ് ഈ ലീഗൽ സെല്ലിന്റെ പ്രധാന ലക്ഷ്യങ്ങൾ. ഇതിനു പുറമെ പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്ക് നീതി ഉറപ്പാക്കുന്നതിനുള്ള കമ്മ്യൂണിറ്റി അധിഷ്ഠിത ഇടപെടലുകൾക്കും ഈ സെൽ ശക്തമായ നേതൃത്വം നൽകും.
ചടങ്ങിൽ ത്വൈബ ഗാർഡൻ ജോയിന്റ് ഡയറക്ടർ ശരീഫ് നൂറാനി, കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ഇബ്റാഹീം സഖാഫി, ത്വൈബ ദൗറ അൽ ഹദീസ് പ്രിൻസിപ്പൽ നൗഫൽ നൂറാനി, ത്വൈബ മോറൽ അക്കാദമി ചീഫ് ഇൻ-ചാർജ് മുഷ്താഖ് അസ്ഹരി തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു. വാർഷികത്തോടനുബന്ധിച്ച് ക്യാമ്പസിൽ നടന്ന വിവിധ പഠന സെഷനുകളിൽ പ്രമുഖ വ്യക്തികൾ വ്യത്യസ്ത വിഷയങ്ങൾ അവതരിപ്പിച്ചു.
വൈജ്ഞാനിക - സാംസ്കാരിക രംഗത്തെ ആഗോള സംഭാവനകളെ മുന്‍നിര്‍ത്തിയാണ് അനുമോദനം...
അബൂബക്കര്‍ സഖാഫി വെണ്ണക്കോട് അനുസ്മരണ പ്രഭാഷണം നടത്തും...
നിരവധി മാല - മൗലിദുകളും റാത്തീബുകളും ഔറാദുകളും ഈ ഗ്രന്ഥത്തില്‍ ഒരുമിച്ചുകൂട്ടിയിട്ടുണ്ട്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം