അന്താരാഷ്ട്ര മീലാദ് സമ്മേളനം; ഒരുക്കങ്ങൾക്ക് 1501 അംഗ സ്വാഗതസംഘം


കോഴിക്കോട്: സെപ്റ്റംബർ 5 ശനിയാഴ്ച കോഴിക്കോട് നടക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന്റെ ഒരുക്കങ്ങൾ ക്രമീകരിക്കുന്നതിനും പ്രചാരണം ശക്തിപ്പെടുത്തുന്നതിനുമായി രൂപീകരിച്ച 1501 അംഗ സ്വാഗത സംഘ കമ്മിറ്റി പ്രവർത്തനമാരംഭിച്ചു.
അന്തർദേശീയ-ദേശീയ പണ്ഡിതരും പ്രകീർത്തന സംഘങ്ങളും പ്രധാന അതിഥികളാവുന്ന സമ്മേളനത്തിനായി വിപുലമായ ഒരുക്കങ്ങളാണ് മർകസ്-പ്രാസ്ഥാനിക കുടുംബത്തിന്റെ സംയുക്ത പങ്കാളിത്തത്തോടെ നടന്നുകൊണ്ടിരിക്കുന്നത്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ, വൈസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ, മർകസ് വൈസ് പ്രസിഡന്റ് സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം, കേന്ദ്ര മുശാവറ അംഗങ്ങൾ എന്നിവരുടെ ഉപദേശത്തോടെയാണ് സ്വാഗതസംഘം പ്രവർത്തിക്കുന്നത്. സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ ചെയർമാനും സി മുഹമ്മദ് ഫൈസി വർക്കിങ് ചെയർമാനും സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി ജനറൽ കൺവീനറും നാസർഹാജി സ്ട്രോങ്ങ് ലൈറ്റ് ട്രഷററുമായ കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
മറ്റു ഭാരവാഹികൾ: വി.പി.എം ഫൈസി വില്യാപ്പള്ളി, ബി.പി സിദ്ദീഖ് ഹാജി കോവൂർ, ഡോ. അബ്ദുൽ ഹകീം അസ്ഹരി, ടി.കെ അബ്ദുറഹ്മാൻ ബാഖവി മടവൂർ, കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, അബൂ ഹനീഫൽ ഫൈസി തെന്നല, എൻ അലി അബ്ദുല്ല, പി മുഹമ്മദ് യൂസുഫ്, മജീദ് കക്കാട് (വൈസ് ചെയർമാൻ), സി.പി ഉബൈദുല്ല സഖാഫി, റഹ്മത്തുല്ല സഖാഫി എളമരം, മുസ്തഫ മാസ്റ്റർ കോഡൂർ, സയ്യിദ് മുർത്തള ശിഹാബ് തിരൂർക്കാട്, അലി ദാരിമി എറണാകുളം, സയ്യിദ് മുനീറുൽ അഹ്ദൽ സഖാഫി, അലവി സഖാഫി കായലം, മുനീർ സഖാഫി ഓർക്കാട്ടേരി, കെ അബ്ദുൽ കലാം മാവൂർ, അഡ്വ. തൻവീർ ഉമർ (ജോ. കൺവീനർ), അക്ബർ ബാദുഷ സഖാഫി (വർക്കിങ് കൺവീനർ), അബ്ദുൽ ലത്വീഫ് സഖാഫി പെരുമുഖം (കോർഡിനേറ്റർ), അബ്ദുൽ കബീർ സഖാഫി (അസി. കോർഡിനേറ്റർ).
ഉപസമിതികൾ (ചെയർമാൻ, കൺവീനർ, കോഡിനേറ്റർ ക്രമത്തിൽ): സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, ആശിഖ് സഖാഫി കണ്ണൂർ, ദുൽകിഫിൽ സഖാഫി, ചിയ്യൂർ മുഹമ്മദ് മുസ്ലിയാർ (ഫിനാൻസ്), കുഞ്ഞി മുഹമ്മദ് സഖാഫി പറവൂർ, മുഹമ്മദലി സഖാഫി വള്ളിയാട്, സി.കെ മുഹമ്മദ് ഇരിങ്ങണ്ണൂർ, മർസൂഖ് സഅദി (പ്രചാരണം), എ സൈഫുദ്ദീൻ ഹാജി, എസ് ശറഫുദ്ദീൻ, പി.കെ.എം അബ്ദുറഹ്മാൻ സഖാഫി, ഷമീം കെ.കെ (മീഡിയ), ഉനൈസ് മുഹമ്മദ്, ഡോ. റോഷൻ നൂറാനി (പ്രോഗ്രാം), സയ്യിദ് അബ്ദുല്ലക്കോയ തങ്ങൾ, വി.എം റഷീദ് സഖാഫി, ഉസ്മാൻ മുസ്ലിയാർ വയനാട്, ഷാഹിദ് സഖാഫി (ഇൻവിറ്റേഷൻ), സയ്യിദ് സ്വാലിഹ് ശിഹാബ് ജിഫ്രി കുറ്റിച്ചിറ, ഹാമിദലി സഖാഫി പാലാഴി (റിസപ്ഷൻ), ബിച്ചു മാതോട്ടം, അക്ബർ സ്വാദിഖ് ഇരിങ്ങല്ലൂർ, ഷബീർ ആർ എസ് കെ (ഗ്രൗണ്ട്, സ്റ്റേജ്, ലൈറ്റ്), സയ്യിദ് മുല്ലക്കോയ തങ്ങൾ, അബ്ദുല്ല കരുവൻപൊയിൽ, അശ്റഫ് (തബറുക്).
സയ്യിദ് അബ്ദുല്ലത്വീഫ് അഹ്ദൽ, സമദ് സഖാഫി മായനാട്, മിസ്തഹ് മൂഴിക്കൽ (വളണ്ടിയർ), സയ്യിദ് അബ്ദുസ്വബൂർ ബാഹസൻ അവേലം, അബ്ദുല്ലത്വീഫ് സഖാഫി മദനീയം, സയ്യിദ് നസീബ് (സാദാത് സംഗമം), സയ്യിദ് അൻസാർ അഹ്ദൽ അവേലം, മുസ്തഫ എഡ്യുമാർട്ട്, അബ്ദുറഹ്മാൻ സഖാഫി (സിറ്റി കാമ്പയിൻ), ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, അഡ്വ. സമദ് പുളിക്കാട്, ഡോ. സ്വാലിഹ്, സൈനുദ്ദീൻ നിസാമി കുന്ദമംഗലം (സെമിനാർ), സയ്യിദ് ജലാലുദ്ദീൻ ജീലാനി വൈലത്തൂർ, നാസർ സഖാഫി അമ്പലക്കണ്ടി, ഉസ്മാൻ സഖാഫി വേങ്ങര (ഘോഷയാത്ര), അഡ്വ. മുഹമ്മദ് ശരീഫ്, സയ്യിദ് സുഹൈൽ നൂറാനി, ഇ.കെ മുസ്തഫ സഖാഫി (ലീഗൽ), സയ്യിദ് മുഹമ്മദ് ബാഫഖി പുതിയങ്ങാടി, അബൂബക്കർ ഹാജി കിഴക്കോത്ത്, മഹ്മൂദ് കോരോത്ത് (ഫുഡ്), അബ്ദുല്ല സഖാഫി മലയമ്മ, സി.പി സിറാജ് സഖാഫി, ഹാമിദ് സഖാഫി കാന്തപുരം (ഗസ്റ്റ്), നാസർ ചെറുവാടി, ഡോ സി.പി ശാഹുൽ ഹമീദ്, ഡോ മുഹമ്മദ് ഉവൈസ് (മെഡിക്കൽ).
ദേശാന്തരങ്ങള് കടന്ന് ഒഴുകിയത് പതിനായിരങ്ങള്...