മർകസ് ഇഹ്യാഉസ്സുന്ന 'ത്വലഅൽ ബദ്റു' വിളംബര റാലി വർണാഭമായി

മർകസ് ഇഹ്യാഉസുന്ന മീലാദ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്ത് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ സംസാരിക്കുന്നു.

മർകസ് ഇഹ്യാഉസുന്ന മീലാദ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്ത് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ സംസാരിക്കുന്നു.
കാരന്തൂർ: ജാമിഅ മർകസ് വിദ്യാർഥി യൂണിയൻ ഇഹ്യാഉസ്സുന്നയുടെ മീലാദ് ക്യാമ്പയിൻ സയ്യിദുൽ കൗനൈൻ്റെ ഭാഗമായി സംഘടിപ്പിച്ച മീലാദ് വിളംബരം ത്വലഅൽ ബദ്റു പ്രൗഢമായി. തിരുനബിയുടെ മാനവിക സന്ദേശങ്ങൾ ഉയർത്തിപ്പിടിച്ച് ക്യാമ്പസിലും ദേശീയപാതയിലൂടെയും നടത്തിയ റാലിയിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ആയിരത്തോളം വിദ്യാർഥികൾ പങ്കുചേർന്നു. മർകസ് സെൻട്രൽ ക്യാമ്പസിൽ നടന്ന വിളംബര സംഗമത്തിൽ ജാമിഅ ഫൗണ്ടർ ചാൻസിലർ ഉസ്താദ് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ പതാക ഉയർത്തി ക്യാമ്പയിൻ ഉദ്ഘാടനം നിർവഹിച്ചു. കറപുരളാത്ത വിശ്വാസമാണ് തിരുനബി സ്നേഹത്തിന് അനിവാര്യമായി വേണ്ടതെന്നും ഉത്തമ മാതൃകയായ തിരുനബിയെ അനുസരിക്കാനും അനുധാവനം ചെയ്യാനും എല്ലാവരും ഉത്സാഹിക്കണമെന്നും ഉസ്താദ് പറഞ്ഞു.
മർകസ് ഡയറക്ടർ സി.പി ഉബൈദുല്ല സഖാഫി, അബ്ദുല്ല സഖാഫി മലയമ്മ സന്ദേശ പ്രഭാഷണം നടത്തി. വിവിധ ഭാഷകളിലുള്ള നബികീർത്തനങ്ങൾ സംഗമത്തിൽ അവതരിപ്പിച്ചു. ബശീർ സഖാഫി കൈപ്പുറം, അക്ബർ ബാദുഷ സഖാഫി, ഉസ്മാൻ മുസ്ലിയാർ വയനാട്, സുഹൈൽ അസ്ഹരി മുഴപ്പാലം, അബ്ദുറഹ്മാൻ സഖാഫി നെടിയനാട്, ദുൽകിഫിൽ സഖാഫി, അസ്ലം സഖാഫി മലയമ്മ, ഷമീം കെ.കെ, ഉനൈസ് മുഹമ്ദ് സംബന്ധിച്ചു. ഹാഫിള് ബിശ്ർ സ്വാഗതവും, റാസി ബുഖാരി നന്ദിയും പറഞ്ഞു.
കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ അനുഗ്രഹ പ്രഭാഷണവും പ്രാർഥനയും നിർവഹിക്കും...
മർകസ് ഖുർആൻ അക്കാദമി പൂർവ വിദ്യാർഥി സംഗമം സമാപിച്ചു ...
നാളെ കാന്തപുരം ഉസ്താദ് സമ്മാനിക്കും...
കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ അനുഗ്രഹ പ്രഭാഷണവും പ്രാർഥനയും നിർവഹിക്കും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം