മലേഷ്യൻ പ്രധാനമന്ത്രിയുടെ സന്ദർശനം: ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്റാഹീം ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയപ്പോൾ.

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്റാഹീം ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയപ്പോൾ.
കോഴിക്കോട്: ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരെ സന്ദർശിക്കാൻ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്റാഹീം കോഴിക്കോടെത്തുന്നതിന്റെ ഭാഗമായി വിവിധ സർക്കാർ വകുപ്പുകളുടെ മേൽനോട്ടത്തിലും മർകസിലും നടക്കുന്ന ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ. മർകസ് സെൻട്രൽ ക്യാമ്പസിൽ ഗ്രാൻഡ് മുഫ്തിയുമായി കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം മർകസ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന പ്രത്യേക സ്വീകരണ സംഗമത്തിലും ഗ്രാൻഡ് മുഫ്തിയുടെ വിരുന്നിലുമാണ് സംബന്ധിക്കുന്നത്. വിദ്യാഭ്യാസം, വൈജ്ഞാനികം, സാമൂഹ്യ വികസനം തുടങ്ങിയ വിഷയങ്ങളിൽ മത-രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന ചർച്ചയും മർകസിൽ നടക്കും.
സന്ദർശനത്തിന്റെ ഭാഗമായി മർകസിൽ അതിവിപുലമായ സജ്ജീകരണങ്ങളും അതീവ സുരക്ഷാ ക്രമീകരണങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്. പ്രധാനമന്ത്രി സംബന്ധിക്കുന്ന പരിപാടിയിലേക്ക് മുൻകൂട്ടി നിശ്ചയിച്ച അതിഥികൾക്ക് മാത്രമായിരിക്കും പ്രവേശനം. പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.
ഡോ. നബീല്‍ സി ചികിത്സക്ക് നേതൃത്വം നല്‍കും ...
മർകസ് കർണാടക ലിറ്റററി ഫെസ്റ്റിവലിന് തുടക്കം...
ഉലമാക്കളെ അനുസ്മരിച്ച് മർകസ് തിദ്കാർ...
ഡോ. നബീല്‍ സി ചികിത്സക്ക് നേതൃത്വം നല്‍കും ...
മർകസ് കർണാടക ലിറ്റററി ഫെസ്റ്റിവലിന് തുടക്കം...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം