മർകസ് ഗ്രൂപ്പ് ഓഫ് സ്കൂൾസ്: ഫ്യൂച്ചർ എജ്യുക്കേഷൻ കോൺക്ലേവ് സമാപിച്ചു

മർകസ് ഗ്രൂപ്പ് ഓഫ് സ്കൂൾ സംഘടിപ്പിച്ച രണ്ടാമത് ഫ്യൂച്ചർ എജ്യുക്കേഷൻ കോൺക്ലേവ് സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യുന്നു.

മർകസ് ഗ്രൂപ്പ് ഓഫ് സ്കൂൾ സംഘടിപ്പിച്ച രണ്ടാമത് ഫ്യൂച്ചർ എജ്യുക്കേഷൻ കോൺക്ലേവ് സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യുന്നു.
കോഴിക്കോട്: ദേശീയ വിദ്യാഭ്യാസ ദിനാചരണത്തിന്റെ ഭാഗമായി മർകസ് ഗ്രൂപ്പ് ഓഫ് സ്കൂൾസ്(എം.ജി.എസ്) സംഘടിപ്പിച്ച രണ്ടാമത് ഫ്യൂച്ചർ എജ്യുക്കേഷൻ കോൺക്ലേവ് 2026 സമാപിച്ചു. ‘ഉത്തരവാദിത്ത എ ഐ’ എന്ന പ്രമേയത്തിൽ നടന്ന കോൺക്ലേവ് വിദ്യാഭ്യാസ രംഗത്തെ നിർമിത ബുദ്ധിയുടെ സാധ്യതകൾ, ഉത്തരവാദിത്വപരമായ ഉപയോഗം, ധാർമികത, ഭാവി വിദ്യാഭ്യാസത്തിന്റെ ദിശകൾ എന്നിവയെക്കുറിച്ചുള്ള ഗൗരവമേറിയ ചർച്ചകൾക്കും വിദ്യാർഥികളുടെ അക്കാദമിക മികവ് പ്രകടിപ്പിക്കുന്നതിനുമുള്ള വേദിയായി.
മർകസ് നോളജ് സിറ്റിയിൽ നടന്ന കോൺക്ലേവ് മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. എംജിഎസ് ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ വിഎം റഷീദ് സഖാഫി മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ വിഭാവനം ചെയ്ത 'ഉത്തരവാദിത്ത എഐ' പ്രോജക്ട് പരിചയപ്പെടുത്തി മർകസ് റെക്ടർ ഡോ.റോഷൻ നൂറാനി സംസാരിച്ചു. മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ മുസ്തഫ പി എറയ്ക്കൽ, എംജിഎസ് അക്കാദമിക് ഡയറക്ടർ മുഹമ്മദ് ഷാഫി, കാരന്തൂർ മെംസ് ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽ മജീദ് ഇർഫാനി, കൈതപ്പൊയിൽ മർകസ് പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ സിറാജുദ്ദീൻ കെ പി വിവിധ സെഷനുകളിൽ വിഷയാവതരണം നടത്തി.
വിവിധ വിഷയങ്ങളിൽ വിദ്യാർഥികൾ തയ്യാറാക്കിയ ഗവേഷണ പ്രബന്ധങ്ങളുടെ അവതരണമായിരുന്നു കോൺക്ലേവിന്റെ പ്രധാന ആകർഷണം. കേവലം പാഠപുസ്തക അറിവിൽ ഒതുങ്ങാതെ, പുതിയ ആശയങ്ങൾ കണ്ടെത്താനും ചോദ്യങ്ങൾ ഉന്നയിക്കാനും വിവരങ്ങൾ വിശകലനം ചെയ്യാനും ശാസ്ത്രീയമായ നിഗമനങ്ങളിൽ എത്തിച്ചേരാനുമുള്ള വിദ്യാർഥികളുടെ കഴിവുകൾ പ്രകടമാക്കുന്നതായിരുന്നു അവതരണങ്ങൾ. ഗവേഷണപ്രബന്ധങ്ങൾ സമാഹരിച്ചുള്ള പ്രസിദ്ധീകരണവും ചടങ്ങിനോടനുബന്ധിച്ച് പുറത്തിറക്കി. ഗവേഷണത്തെ സ്കൂൾ വിദ്യാഭ്യാസത്തിന്റെ സജീവ ഭാഗമാക്കുകയും ഭാവിയിലെ ഗവേഷകരെയും ചിന്തകരെയും വളർത്തിയെടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തിലേക്കുള്ള ശ്രദ്ധേയമായ ചുവടുവെപ്പായി ഈ സെഷൻ മാറി.
എംജിഎസ് ഡയറക്ടറേറ്റ് അംഗങ്ങളായ അബ്ദുൽ ജബ്ബാർ സഖാഫി, അൻവർ സഖാഫി, ഫാരിസ് ഫാറൂഖ്, മർകസ് ഗ്രൂപ്പ് ഓഫ് സ്കൂൾസിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലെ വിദ്യാർഥി പ്രതിനിധികൾ, അധ്യാപകർ പരിപാടിയിൽ സംബന്ധിച്ചു.
ഷാർജ പുസ്തകമേളയിൽ പ്രകാശനം ചെയ്യും...
മര്‍കസ് യുനാനി മെഡി. കോളജില്‍ നിന്ന് യുവ ഡോക്ടര്‍മാര്‍ പുറത്തിറങ്ങി...
സയ്യിദ് അലി ബാഫഖി തങ്ങളെ അനുസ്മരിച്ച് മർകസ്...
ഷാർജ പുസ്തകമേളയിൽ പ്രകാശനം ചെയ്യും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം