പഹല്‍ഗാമില്‍ ലീഗല്‍ എയ്ഡ് ക്യാമ്പ് സംഘടിപ്പിച്ച് മര്‍കസ് ലോ കോളജ് വിദ്യാര്‍ഥികള്‍

ലീഗല്‍ എയ്ഡ് ക്യാമ്പ് ജമ്മു കാശ്മീര്‍ ഹൈക്കോടതി മുന്‍ അഡിഷണല്‍ അഡ്വക്കേറ്റ് ജനറല്‍ ഷൗക്കത്ത് ഹുസൈന് നഖ്ഷ്ബന്ധി ഉദ്ഘാടനം ചെയ്യുന്നു.

ലീഗല്‍ എയ്ഡ് ക്യാമ്പ് ജമ്മു കാശ്മീര്‍ ഹൈക്കോടതി മുന്‍ അഡിഷണല്‍ അഡ്വക്കേറ്റ് ജനറല്‍ ഷൗക്കത്ത് ഹുസൈന് നഖ്ഷ്ബന്ധി ഉദ്ഘാടനം ചെയ്യുന്നു.
ശ്രീനഗര്‍: മര്‍കസ് ലോ കോളജ് അവസാന വര്‍ഷ ബി.ബി.എ, എല്‍.എല്‍.ബി (2021- 26) വിദ്യാര്‍ഥികളും യെസ് ഇന്ത്യ ഫൗണ്ടേഷനും സംയുക്തമായി ജമ്മു കാശ്മീരിലെ പഹല്‍ഗാമില്‍ ബക്കര്‍വാള്‍ വിഭാഗക്കാര്‍ക്കായി ലീഗല്‍ എയ്ഡ് ക്യാമ്പ് സംഘടിപ്പിച്ചു. മര്‍കസ് ലോ കോളജ് പ്രൊഫസര്‍ ഡോമിനിക്ക് മാന്വല്‍ ജോണിന്റെ അധ്യക്ഷതയില്‍ സംഘടിപ്പിച്ച ക്യാമ്പ് ജമ്മു കാശ്മീര്‍ ഹൈക്കോടതി മുന്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ ഷൗക്കത്ത് ഹുസൈന് നഖ്ഷ്ബന്ധി ഉദ്ഘാടനം ചെയ്തു.
ജില്ലാ സെഷന് ജഡ്ജ് ഫയാസ് അഹമ്മദ് ഖുറേശി, പഹല്‍ഗാം സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് അമിത് ഗുപ്ത, പരിസ്ഥിതി ശാസ്ത്രജ്ഞന് ഡോ. ഷഹ്സാഇബ് ഖാന് എന്നിവര്‍ ബക്കര്‍വാള്‍ കമ്മ്യൂണിറ്റിക്ക് വേണ്ടി വിവിധ തരം സെഷനുകള്‍ നടത്തി. യെസ് ഇന്ത്യ ഫൗണ്ടേഷന് ഡയറക്ടര്‍മാരായ അമീര്‍, റംഷാദ് ബുഖാരി, മര്‍കസ് ലോ കോളജ് പ്രൊഫസര്‍ ജിഷ ജാസ്മിന്, വിദ്യാര്‍ഥി പ്രതിനിധികളായി ടി നഹീല്‍, ഷാഹിദ്, അസ്ലം ഷാ എന്നിവര്‍ സംസാരിച്ചു. ഇസ്മായില്‍ ഫൈസാനി സ്വാഗതവും ഫാത്തിമ സന നന്ദിയും പറഞ്ഞു.
നാളെ കാന്തപുരം ഉസ്താദ് സമ്മാനിക്കും...
സംസ്ഥാന കായിക-യുവജനകാര്യ വകുപ്പ് മന്ത്രി അഡ്വ. ഒ. ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു...
“അദബിക് ഇൻഹറിറ്റൻസ്" പ്രമേയമാകും...
മതപഠന സ്ഥാപനത്തിൽ നിന്നുള്ള ആദ്യ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന ചരിത്ര നേട്ടമാണ് ഇതിലൂടെ സ്വന്തമാക്കിയത്...
സെപ്റ്റംബര്‍ 30, ഒക്ടോബര്‍ ഒന്ന് തീയതികളില്‍...
നാളെ കാന്തപുരം ഉസ്താദ് സമ്മാനിക്കും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം