സാമൂഹ്യ സംസ്കരണത്തിൽ മതപണ്ഡിതരുടെ പങ്ക് വളരെ വലുത്: സി മുഹമ്മദ് ഫൈസി
പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയവരെയും പ്രത്യേക മികവ് നേടിയ വിദ്യാര്‍ത്ഥികളെയും ചടങ്ങില്‍ അനുമോദിച്ചു. ...
തസ്കിയത്ത് സമ്മിറ്റ് രക്ഷാകർതൃ സംഗമം മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യുന്നു
Markaz Live News
January 09, 2023
Updated
കോഴിക്കോട്: സമൂഹത്തിൽ നന്മയും മൂല്യവും വളർത്തുന്നതിൽ മതപണ്ഡിതർക്ക് വലിയ പങ്കുണ്ടെന്നും പൊതുജനങ്ങൾക്കിടയിൽ ഇടപെടാനാവശ്യമായ കഴിവുകൾ കാലത്തിനനുസരിച്ച് മതവിദ്യാർത്ഥികൾ ആർജ്ജിക്കേണ്ടതുണ്ടെന്നും മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി. കാരന്തൂർ മർകസ് കോളേജ് ഓഫ് ശരീഅഃയിലെ രക്ഷാകർതൃ സംഗമമായ തസ്കിയ സമ്മിറ്റ്-2023 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യ വ്യാപകമായി മര്‍കസ് നടത്തുന്ന പദ്ധതികള്‍ പരിചയപ്പെടുത്തുന്നതിനും പൊതുജന സേവനത്തിനായി വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുന്നതിനും വേണ്ടി സംഘടിപ്പിച്ച സമ്മിറ്റിൽ രാജ്യത്തെ വിവിധയിടങ്ങളിൽ നിന്നായി ആയിരത്തിലധികം രക്ഷിതാക്കൾ സംബന്ധിച്ചു. സയ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു. സുൽത്വാനുൽ ഉലമ കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ സന്ദേശം നൽകി. പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയവരെയും പ്രത്യേക മികവ് നേടിയ വിദ്യാര്‍ത്ഥികളെയും ചടങ്ങില്‍ അനുമോദിച്ചു.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ട്രഷററും മർകസ് മുദർരിസുമായ കോട്ടൂർ കുഞ്ഞമ്മു മുസ്ലിയാർ, കെ. കെ അഹ്മദ് കുട്ടി മുസ്ലിയാര് കട്ടിപ്പാറ, വി.പി.എം ഫൈസി വില്യാപള്ളി, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, സയ്യിദ് ശിഹാബുദ്ദീന് അഹ്ദല്‍ മുത്തനൂര്‍, സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, ഡോ. ഹുസൈന് സഖാഫി ചുള്ളിക്കോട്, ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, പി സി അബ്ദുള്ള ഫൈസി, മുഖ്താർ ഹസ്റത്ത് ബാഖവി, വിടി അഹ്മദ്കുട്ടി മുസ്ലിയാർ, മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ, അബ്ദുല്‍ അസീസ് സഖാഫി വെള്ളയൂര്‍, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂര്‍, അബ്ദുള്ള സഖാഫി മലയമ്മ, മുഹ്യിദ്ദീൻ സഅദി കൊട്ടൂകര, ബഷീര്‍ സഖാഫി കൈപ്പുറം, ഉമറലി സഖാഫി, അബ്ദുല്‍ ഗഫൂര്‍ അസ്ഹരി, നൗഷാദ് സഖാഫി, ഹാഫിള് അബൂബക്കർ സഖാഫി, അബ്ദുറഹ്മാൻ സഖാഫി വാണിയമ്പലം, അബ്ദുല്ല അഹ്സനി മലയമ്മ, സുഹൈല്‍ അസ്ഹരി, സയ്യിദ് ജസീൽ കാമിൽ സഖാഫി സംബന്ധിച്ചു.