കെ.കെ മുഹമ്മദ് മുസ് ലിയാര്‍; വിടവാങ്ങിയത് പണ്ഡിത ശ്രേഷ്ഠന്
കാരന്തൂര്‍ മര്‍കസില്‍ പ്രാരംഭ കാലം മുതലേ ശരിഅ കോളേജില്‍ മുദരിസായി സേവനം അനുഷ്ഠിച്ചു....
കാരന്തൂര്‍ മര്‍കസില്‍ പ്രാരംഭ കാലം മുതലേ ശരിഅ കോളേജില്‍ മുദരിസായി സേവനം അനുഷ്ഠിച്ചു....
കോഴിക്കോട്: കഴിഞ്ഞ ദിവസം നിര്യാതനായ കരുവംപൊയില്‍ കെ.കെ അഹ്മദ് കുട്ടി മുസ് ലിയാര്‍ പ്രമുഖ പണ്ഡിതനും സൂഫി വര്യനുമായിരുന്ന വ്യക്തിത്വമായിരുന്നു. കാരന്തൂര്‍ മര്‍കസില്‍ പ്രാരംഭ കാലം മുതലേ ശരിഅ കോളേജില്‍ മുദരിസായി സേവനം അനുഷ്ഠിച്ചു. കാന്തപുരം എ.പി അബൂബക്കര്‍ മുസ് ലിയാരുടെ ശിഷ്യനും ഭാര്യാ സഹോദരിയുടെ ഭര്‍ത്താവുമാണ്. മങ്ങാട്, കോളിക്കല്‍ ദര്‍സുകളിലെ പഠനത്തിന് ശേഷം വെല്ലൂര്‍ ബാഖിയാത്തില്‍ നിന്ന് ബിരുദം നേടി.
കരുവംപൊയില്‍ ടൗണ്‍ ജുമാമസ്ജിദില്‍ നടന്ന മയ്യത്ത് നിസ്കാരത്തിന് കാന്തപുരം എ.പി അബൂബക്കര്‍ മുസ് ലിയാര്‍ നേതൃത്വം നല്കി.
ഭാര്യ: നഫൂസ പൂനൂര്, മക്കള്‍: സഫിയ, ഫാത്വിമ, റൈഹാന, ഹാജറ, ത്വാഹിറ, പരേതയായ സാബിറ. മരുമക്കള്‍: ശുക്കൂര്‍ സഖാഫി വെണ്ണക്കോട്, സൈനുദ്ധീന്‍ അഹ്സനി കൈതപ്പൊയില്‍, സൈനുദ്ധീന്‍ അഹ്സനി മലയമ്മ, ശമീം അസ്ഹരി.
സഹോദരങ്ങള്‍: അബ്ദുറഹ്മാന്, അബ്ദുല്ല, പരേതയായ ആഇശ, നഫീസ, ഫാത്വിമ.
മലേഷ്യന്‍ പ്രധാനമന്ത്രിയും 20 ലോക പണ്ഡിതരും സംബന്ധിക്കും...
40 വര്‍ഷത്തെ പരിചയ സമ്പന്നനായ ഡോ. ഇഫ്തികാറുദ്ദീന്‍ പരിശോധന നടത്തും...
© Copyright 2024 Markaz Live, All Rights Reserved