ജനമൊഴുകി: മർകസ് ചാരിറ്റി കോൺഫറൻസ് ആരംഭിച്ചു
ചാരിറ്റി കോൺഫറൻസിന്റെ ഭാഗമായി നടന്ന മദനീയം പ്രാർത്ഥനാ സംഗമം
ചാരിറ്റി കോൺഫറൻസിന്റെ ഭാഗമായി നടന്ന മദനീയം പ്രാർത്ഥനാ സംഗമം
കാരന്തൂർ: 111 ഭവനങ്ങൾ സമർപ്പിക്കുന്ന മർകസ് ചാരിറ്റി കോൺഫറൻസിന് ഗംഭീര തുടക്കം. ഉച്ചക്ക് രണ്ടിന് ഗുണഭോക്താക്കളുടെ സംഗമത്തോടെ ആരംഭിച്ച ചാരിറ്റി കോൺഫറൻസിൽ പങ്കെടുക്കാൻ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നും നിരവധിപേരാണ് എത്തിച്ചേർന്നത്. ഭവന ഗുണഭോക്താക്കളുടെ സംഗമം മർകസ് നോളേജ് സിറ്റി ഡയറക്ടർ ഡോ. എപി അബ്ദുൽ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്തു. കെകെ അഹ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ അധ്യക്ഷത വഹിച്ചു. ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി, സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം, അബ്ദുലത്തീഫ് സഖാഫി മദനീയം, സയ്യിദ് ജസീൽ ശാമിൽ ഇർഫാനി, അബൂബക്കർ സഖാഫി പന്നൂർ സംസാരിച്ചു.
വൈകുന്നേരം നാലിന് സയ്യിദ് സുഹൈൽ അസ്സഖാഫ് മടക്കരയുടെ പ്രാർത്ഥനയോടെ മദനീയം പ്രാർത്ഥനാ സമ്മേളനം തുടങ്ങി. അബ്ദുലത്തീഫ് സഖാഫി മദനീയം ചടങ്ങിന് നേതൃത്വം നൽകി, സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ സമാപന പ്രാർത്ഥന നിർവഹിച്ചു. സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് മുഹമ്മദ് ബാഫഖി, ബാദുഷ സഖാഫി, ബഷീർ സഖാഫി കൈപ്പുറം, മജീദ് കക്കാട്, അബൂസ്വാലിഹ് സഖാഫി, അബ്ദുറഹൂഫ് സഖാഫി, അബ്ദുറഹ്മാൻ സഖാഫി വാണിയമ്പലം, ബഷീർ സഖാഫി എആർ നഗർ പങ്കെടുത്തു. അബ്ദുസ്സമദ് അമാനി പട്ടുവത്തിന്റെ നേതൃത്വത്തിൽ ഖസീദത്തുൽ ബുർദ പ്രകീർത്തന സംഗമം നടന്നു.
വൈകുന്നേരം 7 ന് ആരംഭിക്കുന്ന ചാരിറ്റി കോൺഫറൻസ് പൊതുസമ്മേളനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ സുലൈമാൻ മുസ്ലിയാർ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ 111 ഭവനങ്ങൾ സമർപ്പിക്കും. എംകെ രാഘവൻ എംപി, പിടിഎ റഹീം എംഎൽഎ പങ്കെടുക്കും. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിക്കും. കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി മുഖ്യപ്രഭാഷണം നടത്തും. സമസ്ത വൈസ് പ്രസിഡന്റ് സയ്യിദ് കെഎസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ, സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം, എം അബ്ദുൽ ഹമീദ് മുസ്ലിയാർ മാണി, ഹസ്റത്ത് മുഹമ്മദ് റസ്വി കാവൽകട്ടെയ്, ഡോ. ഹുസൈൻ സഖാഫി ചുളിക്കോട്, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി സദസ്സിനെ സംബോധന ചെയ്ത് സംസാരിക്കും. ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി ആമുഖ പ്രഭാഷണവും മജീദ് കക്കാട് സ്വാഗത പ്രസംഗവും നടത്തും. ഭവന പദ്ധതിയുടെ ധനസമാഹരണത്തിന് നേത്യത്വം നൽകിയ മദനീയം അബ്ദുലത്തീഫ് സഖാഫിയെ ചടങ്ങിൽ ആദരിക്കും. കെകെ അഹ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ, വിപിഎം ഫൈസി വില്യാപ്പള്ളി, സയ്യിദ് അശ്റഫ് തങ്ങൾ ആദൂർ, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, സയ്യിദ് ഹസനുൽ അഹ്ദൽ, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ സംബന്ധിക്കും. ചാരിറ്റി കോൺഫറൻസിന് ശേഷം നടക്കുന്ന ആത്മീയ സംഗമത്തിന് പണ്ഡിതരും സാദാത്തുക്കളും നേതൃത്വം നൽകും. ഭവന പദ്ധതി ഗുണഭോക്താക്കളും കേരളത്തിലെയും അയൽസംസ്ഥാനങ്ങളിലെയും ആയിരക്കണക്കിന് സ്നേഹ ജനങ്ങളും സമ്മേളനത്തിൽ പങ്കെടുക്കും. സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ ജനബാഹുല്യത്തെ ഉൾക്കൊള്ളാനുള്ള സജ്ജീകരണങ്ങൾ നഗരിയിൽ ഒരുക്കിയിട്ടുണ്ട്. നഗരിയിലും സമീപത്തെ വിവിധ നഗരങ്ങളിലും വളണ്ടിയർമാരെ വിന്യസിച്ചിട്ടുണ്ട്. സമ്മേളനത്തിലേക്ക് എത്തിയ വാഹനങ്ങൾ പാർക്ക് ചെയ്യാൻ വിശാലമായ സൗകര്യങ്ങൾ സമീപപ്രദേശങ്ങളിൽ ഒരുക്കിയിട്ടുണ്ട്.