നോളജ് സിറ്റി: കഴിഞ്ഞ 18 മുതല്‍ നോളജ് സിറ്റിയില്‍ നടക്കുന്ന നോളജ് സിറ്റി ഫെസ്റ്റിവലിന് ദിനേനെയെത്തുന്നത് ആയിരക്കണക്കിന് ആളുകള്‍. അര്‍ധവാര്‍ഷിക പരീക്ഷയുടെ തിരക്കൊഴിഞ്ഞ ശേഷമുള്ള ഇടവേളയില്‍ കുട്ടികളും കുടുംബങ്ങളും ഉള്‍പ്പെടെയുള്ളവരാണ് കൂടുതലായി നോളജ് സിറ്റിയിലെത്തുന്നത്. സംസ്ഥാനത്തിന് പുറത്തുനിന്നുള്പ്പെടെയുള്ളവര് നിത്യേനെ സിറ്റിയിലെത്തുന്നുണ്ട്.
വൈജ്ഞാനിക, ആരോഗ്യ, വാണിജ്യ, സാംസ്കാരിക, കാര്‍ഷിക മേഖലകളുമായി ബന്ധപ്പെട്ട വിവിധ പ്രദര്‍ശനങ്ങളാണ് നോളജ് സിറ്റി ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുന്നത്. കൂടാതെ, കുട്ടികളുടെ മാനസിക ഉല്ലാസത്തിനായി ഫാമിലി പാര്‍ക്കും വിവിധ സംവിധാനങ്ങളും ആരംഭിച്ചിട്ടുണ്ട്.
മര്‍കസ് യുനാനി മെഡി. കോളജ് വിദ്യാര്‍ഥികള്‍ നടത്തുന്ന കാള്വെറ മെഡിക്കല്‍ എക്സ്പോയും മലൈബാര്‍ ഫൗണ്ടേഷന് നടത്തുന്ന ബുക് സൂഖ് പുസ്തക മേളയും വിജ്ഞാനകുതുകികള്‍ക്ക് ഏറെ സഹായകരമാകുകയാണ്. എ ഐ, വി ഐ, വി ആര് സംവിധാനങ്ങളുടെയും ഇതുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന റോബോര്‍ട്ടുകളുടെയും പ്രവര്‍ത്തനവും മനസ്സിലാക്കാനായി ഡി ബി ഐ ഹില്‍സിനായി വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ നടക്കുന്ന റോബോ ഗലയിലെത്തുന്നത് നിരവധിയാളുകളാണ്. കൂടാതെ, പുരാവസ്തുക്കളുടെയും അപൂര്വശേഖരങ്ങളുടെയുമെല്ലാം വലിയ ശേഖരമുള്ള എക്സിബിഷനും കാണാനായി കുടുംബസഹിതമാണ് ധാരാളമാളുകള്‍ എത്തുന്നത്.
പ്രദര്‍ശനങ്ങള്‍ 31ന് അവസാനിക്കും. തുടര്‍ന്ന്, മാര്‍ച്ച് വരെ മറ്റ് അനുബന്ധ പരിപാടികള്‍ ഫെസ്റ്റിവലിന്റെ ഭാഗമായി തന്നെ നോളജ് സിറ്റിയില്‍ നടക്കും.
മലേഷ്യന്‍ പ്രധാനമന്ത്രിയും 20 ലോക പണ്ഡിതരും സംബന്ധിക്കും...
40 വര്‍ഷത്തെ പരിചയ സമ്പന്നനായ ഡോ. ഇഫ്തികാറുദ്ദീന്‍ പരിശോധന നടത്തും...
© Copyright 2024 Markaz Live, All Rights Reserved