നോളജ് സിറ്റി: റമസാന്‍ 17ാം രാവില്‍ പതിനായിരക്കണക്കിന് വിശ്വാസികള്‍ സംബന്ധിക്കുന്ന ബദറുല്‍ കുബ്റ ആത്മീയ സമ്മേളനത്തിനായി 1001 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. റമസാന്‍ 16ന് ളുഹ്ര് നിസ്കാരനന്തരം നടക്കുന്ന ബദര്‍ പാടിപറച്ചിലോടെ ആരംഭിക്കുന്ന സംഗമത്തിനായി വലിയ ഒരുക്കങ്ങളാണ് നടക്കുന്നത്. അസര്‍ നിസ്കാരത്തിന് ശേഷം നടക്കുന്ന ബദര്‍ സമ്മേളനത്തില്‍ മൗലിദ്, ബൈത്ത് പാരായണങ്ങള്‍ നടക്കും. തുടര്‍ന്ന് നടക്കുന്ന ഗ്രാന്‍ഡ് ഇഫ്താറില്‍ പതിനായിരങ്ങള്‍ സംബന്ധിക്കും.
മഹ്ളറത്തുല്‍ ബദ്രിയ്യ വാര്‍ഷികം, തഅ്ജീലുല്‍ ഫുതൂഹ്, ലോക പ്രശസ്ത പണ്ഡിതര്‍ അതിഥികളാകുന്ന ആത്മീയ സമ്മേളനം തുടങ്ങിയവയാണ് റമസാന്‍ 17ാം രാവില്‍ നടക്കുന്നത്. സ്വാഗതസംഘ രൂപീകരണ കണ്വെന്ഷന് ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി ഉ്ദഘാടനം ചെയ്തു. ടി കെ അബ്ദുര്‍റഹ്മാന്‍ ബാഖവി മടവൂര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് അബ്ദുല്‍ ഫത്താഹ് അഹ്ദല്‍ അവേലം പദ്ധതിയവതരിപ്പിച്ചു. സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖി, അഫ്സല് കൊളാരി, സാബിത്ത് അബ്ദുല്ല സഖാഫി, അഡ്വ. തന്‍വീര്‍ ഉമര്‍, അലിക്കുഞ്ഞി മുസ്്ലിയാര്‍, മുഹമ്മദലി സഖാഫി സംബന്ധിച്ചു.
സയ്യിദ് അബ്ദുല്‍ ഫതാഹ് അഹ്ദല്‍ അവേലം ചെയര്‍മാനും സാബിത്ത് അബ്ദുല്ല സഖാഫി ജനറല്‍ കണ്‍വീനറുമായ 1001 അംഗ സ്വാഗതസംഘമാണ് രൂപവത്കരിച്ചത്. സയ്യിദ് അലി ബാഫഖി തങ്ങള്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ്്ലിയാര്‍, കെ കെ അഹ്മദ് കുട്ടി മുസ്്ലിയാര്‍ കട്ടിപ്പാറ, സി മുഹമ്മദ് ഫൈസി, സയ്യിദ് അബ്ദുല്ലത്വീഫ് അഹ്ദല്‍ അവേലം, ടി കെ അബ്ദുര്‍റഹ്മാന്‍ ബാഖവി, സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍, സയ്യിദ് ശിഹാബുദ്ദീന് അഹ്ദല്‍ മുത്തന്നൂര്‍, എ പി അബ്ദുല്‍ കരീം ഹാജി ചാലിയം, മജീദ് കക്കാട്, സി പി ഉബൈദുല്ല സഖാഫി എന്നിവരെ രക്ഷാധികാരികളായി തിരഞ്ഞെടുത്തു.
വൈസ് ചെയര്മാന്മാര്: സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖി നോളജ് സിറ്റി, അലവി സഖാഫി കായലം, മുനീര്‍ സഅദി പൂലോട്, റാഫി അഹ്സനി കാന്തപുരം, ശമീര്‍ മാസ്റ്റര്‍ വലിയപറമ്പ്, നാസര്‍ സഖാഫി തേക്കുംതോട്ടം, ഒ എം ബശീര്‍ സഖാഫി ഓമശ്ശേരി.
ജോ. കണ്‍വീനര്‍മാര്‍: ഹനീഫ മാസ്റ്റര്‍ കോരങ്ങാട്, ജാഫര്‍ സഖാഫി അണ്ടോണ, ഇസ്ഹാഖ് അമ്പലക്കണ്ടി, ഒ ടി ശഫീഖ് സഖാഫി, മുഹമ്മദ് അലി സഖാഫി, ഹാരിസ് ലത്വീഫി മേപ്പാടി, സലാം സഖാഫി പിണങ്ങോട്, റശീദ് കെ ടി ഒടുങ്ങാക്കാട്, ഹമീദ് സഖാഫി വലിയപറമ്പ്.