സയ്യിദ് ഇസ്മാഈൽ തങ്ങൾ ചെയർമാനായും അശ്റഫ് സഅദി മല്ലൂർ കൺവീനറായും 12 അംഗ കമ്മിറ്റിയും ചടങ്ങിൽ പ്രഖ്യാപിച്ചു....
Markaz Live News
September 04, 2022
Updated
കോഴിക്കോട്: സുന്നി പ്രാസ്ഥാനിക സംഘടനകളുടെ കർണാടക സംസ്ഥാന തല നേതൃത്വ സംഗമം മർകസിൽ നടന്നു. മർകസിന്റെയും നോളേജ് സിറ്റിയുടെയും സേവനങ്ങളും ഭാവി പദ്ധതികളും കർണാടകയിലെ ജനങ്ങൾക്കിടയിൽ പരിചയപ്പെടുത്തുന്നതിനും പ്രചരിപ്പിക്കുന്നതിനുമായാണ് നേതൃ സംഗമം സംഘടിപ്പിച്ചത്. വരുന്ന ഒക്ടോബറിൽ നടക്കുന്ന നോളേജ് സിറ്റിയുടെ ആദ്യഘട്ട ഉദ്ഘാടനത്തോടനത്തിന് മുന്നോടിയായി നടന്ന ചടങ്ങ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. ഡോ. എപി അബ്ദുൽ ഹകീം അസ്ഹരി പദ്ധതികൾ വിശദീകരിച്ച് സംസാരിച്ചു. സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫ്, എപി മുഹമ്മദ് മുസ്ലിയാർ, വിപിഎം ഫൈസി വില്യാപ്പള്ളി, സയ്യിദ് ഇസ്മാഈൽ തങ്ങൾ, ജിഎം കാമിൽ സഖാഫി, റഷീദ് സൈനി, ലത്തീഫ് സഅദി ഷിമോഗ, ഇബ്റാഹീം സഖാഫി പുണ്ടൂർ, മർസൂഖ് സഅദി കാമിൽ സഖാഫി സംസാരിച്ചു.
നോളേജ് സിറ്റി ആദ്യഘട്ട ഉദ്ഘാടനത്തിന്റെ പ്രചാരണത്തിനായി സയ്യിദ് ഇസ്മാഈൽ തങ്ങൾ ചെയർമാനായും അശ്റഫ് സഅദി മല്ലൂർ കൺവീനറായും 12 അംഗ കമ്മിറ്റിയും ചടങ്ങിൽ പ്രഖ്യാപിച്ചു. മറ്റ് അംഗങ്ങൾ: മുംതാസ് അലി(ട്രഷറർ), ശാഫി സഅദി, അബ്ദുറശീദ് സൈനി സഖാഫി(വൈസ് ചെയർമാൻ), അബ്ദുലത്തീഫ് സഅദി ഷിമോഗ, ഇസ്മാഈൽ സഖാഫി കൊണ്ടങ്കേരി(ജോയിന്റ് കൺവീനർ) മർസൂഖ് സഅദി കാമിൽ സഖാഫി(കോർഡിനേറ്റർ), ഹുസൈൻ സഅദി കെസി റോഡ്, ജിഎം കാമിൽ സഖാഫി, ജെപ്പു മദനി, അബ്ദുൽ ഹമീദ് ബജ്പെ, നാസർ ലക്കിസ്റ്റാർ(അംഗങ്ങൾ). മർകസിന്റെ ഭാവി പദ്ധതികളിൽ വിജയകരമാവുന്നതിനും മർകസ് സേവനങ്ങൾ ജനങ്ങൾക്കിടയിൽ എത്തിക്കുന്നതിനായി പ്രവർത്തകർ സജീവമാവണമെന്ന് സംഗമം ആവശ്യപ്പെട്ടു.