സുന്നീ കേരളം ഒന്നിക്കുന്ന മർകസ് സമ്മേളനം ഇന്ന്
'നൈതിക മനുഷ്യൻ, സമാധാന ലോകം' എന്ന ശീർഷകത്തിൽ നടക്കുന്ന സമ്മേളനത്തിൽ 532 സഖാഫികൾക്ക് ബിരുദം നൽകും. ...

'നൈതിക മനുഷ്യൻ, സമാധാന ലോകം' എന്ന ശീർഷകത്തിൽ നടക്കുന്ന സമ്മേളനത്തിൽ 532 സഖാഫികൾക്ക് ബിരുദം നൽകും. ...

കോഴിക്കോട്: അറിവിന്റെയും സംസ്കാരത്തിന്റെയും നവീന വഴികളിലൂടെയുള്ള ഐതിഹാസികമായ നാൽപ്പത്തിയഞ്ച് വർഷത്തെ പ്രവർത്തനം പൂർത്തിയാക്കുന്ന മർകസിന്റെ വാർഷിക സമ്മേളനം ഇന്ന് (വ്യാഴം) നടക്കും. കേരളം, തമിഴ്നാട്, കർണ്ണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ആയിരങ്ങൾ സംബന്ധിക്കും.
'നൈതിക മനുഷ്യൻ, സമാധാന ലോകം' എന്ന ശീർഷകത്തിൽ നടക്കുന്ന സമ്മേളനത്തിൽ, മതമീമാംസയിൽ ബിരുദപഠനം പൂർത്തിയാക്കിയ 532 സഖാഫികൾക്ക് ബിരുദം നൽകും. ഇന്ത്യയിലെ പതിനാറു സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ഇവർ.
പണ്ഡിത സംഗമം, സനദ്ദാനം, നാഷണൽ എമിനൻസ് മീറ്റ്, ശൈഖ് സായിദ് പീസ് കോൺഫറൻസ്, ആത്മീയ സമ്മേളനം തുടങ്ങിയ വിവിധ പരിപാടികളോടെയാണ് സമ്മേളനം സംഘടിപ്പിച്ചിട്ടുള്ളത്. രാത്രി 7 ന് നടക്കുന്ന സനദ് ദാന പൊതുസമ്മേളനത്തോടെ സമ്മേളനം സമാപിക്കും. ചടങ്ങിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും മർകസ് ജനറൽ സെക്രട്ടറിയുമായ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സനദ് ദാന പ്രഭാഷണം നടത്തും.
വൈകുന്നേരം അഞ്ചിന് മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാർത്ഥനയോടെ ആരംഭിക്കുന്ന ആത്മീയ-സനദ്ദാന പൊതുസമ്മേളനം സമ്മേളനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ സുലൈമാൻ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. 532 യുവ പണ്ഡിതൻമാർക്ക് ബിരുദം നൽകി ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ സനദ്ദാന പ്രഭാഷണം നടത്തും. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിക്കും. സമസ്ത ട്രഷറർ കോട്ടൂർ കുഞ്ഞമ്മു മുസ്ലിയാർ, സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി, സയ്യിദ് ഫസൽ കോയമ്മതങ്ങൾ കുറാ, സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽഖാദിർ മുസ്ലിയാർ, കോടമ്പുഴ ബാവ മുസ്ലിയാർ, സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം, പേരോട് അബ്ദുറഹ്മാൻ സഖാഫി, എപി അബ്ദുൽ കരീം ഹാജി, കെകെ അഹ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ, വിപിഎം ഫൈസി വില്യാപ്പള്ളി, എസ്വൈഎസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹ സഖാഫി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, സയ്യിദ് ഹബീബ് കോയ തങ്ങൾ, ഇകെ ഹുസൈൻ ഖാദിരി, സയ്യിദ് അബ്ദുറഹ്മാൻ ഇമ്പിച്ചിക്കോയ ബായാർ, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഡോ. എപി അബ്ദുൽ ഹകീം അസ്ഹരി, എസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ് ഫിർദൗസ് സഖാഫി സംബന്ധിക്കും.
Live: https://www.youtube.com/live/_vWuWCfL-mo?feature=share
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം