മർകസ് സമ്മേളനം: ജനമൊഴുകിത്തുടങ്ങി, സമാപന സംഗമം വൈകീട്ട്
വിവിധ പ്രാസ്ഥാനിക യൂണിറ്റുകളിൽ നിന്ന് മർകസിന്റെ പ്രവർത്തനങ്ങളെ ഏറ്റുപാടിയും മുദ്രാവാക്യങ്ങൾ വിളിച്ചും അഭിവാദ്യം അർപ്പിച്ചുകൊണ്ടും സംഘങ്ങളായാണ് ജനങ്ങളെത്തുന്നത്....

വിവിധ പ്രാസ്ഥാനിക യൂണിറ്റുകളിൽ നിന്ന് മർകസിന്റെ പ്രവർത്തനങ്ങളെ ഏറ്റുപാടിയും മുദ്രാവാക്യങ്ങൾ വിളിച്ചും അഭിവാദ്യം അർപ്പിച്ചുകൊണ്ടും സംഘങ്ങളായാണ് ജനങ്ങളെത്തുന്നത്....

കാരന്തൂർ: മർകസ് വാർഷിക സമ്മേളനത്തിലേക്ക് വിവിധ നാടുകളിൽ നിന്ന് ആളുകൾ കൂട്ടമായി എത്തിത്തുടങ്ങി. വിവിധ പ്രാസ്ഥാനിക യൂണിറ്റുകളിൽ നിന്ന് മർകസിന്റെ പ്രവർത്തനങ്ങളെ ഏറ്റുപാടിയും മുദ്രാവാക്യങ്ങൾ വിളിച്ചും സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർക്ക് അഭിവാദ്യം അർപ്പിച്ചുകൊണ്ടും സംഘങ്ങളായാണ് ജനങ്ങളെത്തുന്നത്.
ജനബാഹുല്യത്തെ ഉൾക്കൊള്ളാനുള്ള സജ്ജീകരണങ്ങൾ സമ്മേളന നഗരിയിൽ ഒരുക്കിയിട്ടുണ്ട്. നഗരിയിലും സമീപത്തെ വിവിധ നഗരങ്ങളിലും വളണ്ടിയർമാരെ വിന്യസിച്ചിട്ടുണ്ട്. വിവിധ ദേശങ്ങളിൽ നിന്ന് വരുന്ന പ്രവർത്തകർ പരമാവധി സ്വകാര്യ വാഹനങ്ങൾ ഒഴിവാക്കി പൊതുവാഹനങ്ങൾ ഉപയോഗപ്പെടുത്തണമെന്നും ട്രാഫിക് ബ്ലോക്കുകൾ ഇല്ലാതാക്കണമെന്നും സംഘാടക സമിതി അറിയിച്ചിട്ടുണ്ട്. സമ്മേളനത്തിലേക്ക് എത്തുന്ന വാഹനങ്ങൾ പാർക്ക് ചെയ്യാൻ വിശാലമായ സൗകര്യങ്ങൾ സമീപപ്രദേശങ്ങളിൽ ഒരുക്കിയിട്ടുണ്ട്.
ഇന്ന് രാവിലെ 10 മണിക്ക് ഉലമാ സംഗമത്തോടെ ആരംഭിച്ച സമ്മേളനം ഇന്ന് വൈകിട്ടോടെ സമാപനം കുറിക്കും. പണ്ഡിത സംഗമം, സനദ്ദാനം, നാഷണൽ എമിനൻസ് മീറ്റ്, സഖാഫി പണ്ഡിത വാർഷിക കൗൺസിൽ, ശൈഖ് സായിദ് പീസ് കോൺഫറൻസ്, ആത്മീയ സമ്മേളനം തുടങ്ങിയ വിവിധ പരിപാടികളും നഗരിയിൽ വ്യത്യസ്ത വേദികളിലായി നടക്കും. രാത്രി ഏഴിന് നടക്കുന്ന സനദ് ദാന പൊതുസമ്മേളനത്തോടെ സമ്മേളനം സമാപിക്കും. ചടങ്ങിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും മർകസ് ജനറൽ സെക്രട്ടറിയുമായ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സനദ് ദാന പ്രഭാഷണം നടത്തും. രാജ്യത്തിനകത്തും പുറത്തും ഉള്ള സാദാത്തുക്കളും പണ്ഡിതരും രാഷ്ട്രീയ പ്രതിനിധികളും സമാപന സംഗമത്തിൽ സാന്നിധ്യമറിയിക്കും.
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം