മർകസാരവം: സമ്മേളന പ്രചാരണം സംഘടിപ്പിച്ചു
ഡിജിറ്റൽ പ്രചരണ ജാഥയോടൊപ്പം മാലിക് ദിനാർ വിദ്യാർത്ഥികൾ ചേർന്നു നടത്തിയ റോഡ് ഷോയും ശ്രദ്ധേയമായി...

ഡിജിറ്റൽ പ്രചരണ ജാഥയോടൊപ്പം മാലിക് ദിനാർ വിദ്യാർത്ഥികൾ ചേർന്നു നടത്തിയ റോഡ് ഷോയും ശ്രദ്ധേയമായി...
കൊയിലാണ്ടി: മാർച്ച് രണ്ടിന് നടക്കുന്ന മർകസ് സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി 'മർകസാരവം' സംഘടിപ്പിച്ചു. പാറപ്പള്ളി മർകസ് മാലിക് ദിനാറിന്റെ ആഭിമുഖ്യത്തിലാണ് കൊയിലാണ്ടിയിലും പരിസരപ്രദേശങ്ങളിലും വ്യത്യസ്തങ്ങളായ സമ്മേളന പ്രചാരണ പരിപാടികൾ നടന്നത്. രാവിലെ എട്ടുമണിക്ക് മർകസ് മാലിക് ദിനാറിൽ നടന്ന പ്രചാരണ അസംബ്ലിക്ക് ശേഷം 11 മണിയോടെ പയ്യോളിയിലെത്തിയ മർകസിന്റെ ഡിജിറ്റൽ പ്രചരണ ജാഥയോടൊപ്പം മാലിക് ദിനാർ വിദ്യാർത്ഥികൾ ചേർന്നു നടത്തിയ റോഡ് ഷോയും ശ്രദ്ധേയമായി. തിക്കോടി,നന്തി, കൊല്ലം, കൊയിലാണ്ടി, ചെങ്ങോട്ടുകാവ്, പൊയിൽക്കാവ്,തിരുവങ്ങൂർ,കാട്ടിലപ്പീടിക എന്നിവിടങ്ങളിൽ മാലിക് ദിനാർ വിദ്യാർത്ഥികൾ ഡിജിറ്റൽ പ്രചരണ ജാഥയുടെ ഭാഗമായി. സയ്യിദ് ഉസ്മാൻ ബാഫഖി സയ്യിദ് സൈൻ ബാഫഖി സയ്യിദ് താഹ ബാഫഖി അഷ്റഫ് സഖാഫി അയ്യൂബ് സഖാഫി ഇസ്സുദ്ദീൻ സഖാഫി ഹസീബ് സഖാഫി എന്നിവർ നേതൃത്വം നൽകി.വൈകിട്ട് നാലിന് കൊയിലാണ്ടി സർക്കിൾ പരിധിയിലെ 10 പ്രധാന കവലകളിൽ നടന്ന അഞ്ചാൾ പ്രകടനവും പാറപ്പള്ളിയിൽ നടന്ന സൈക്കിൾ റാലിയും ജനശ്രദ്ധ ആകർഷിച്ചു.സമ്മേളനാരവം മുഴക്കി നജാത് വഞ്ചിയിൽ നടത്തിയ പ്രചാരണ യാത്ര കടലിലും സമ്മേളനത്തിന്റെ അലയൊലി തീർത്തു.ഫാമിലി മെസ്സേജും കൊയിലാണ്ടിയിലെ പ്രമുഖ മഖാമുകളിലേക്കുള്ള സിയാറത്തും ഇതിന്റെ ഭാഗമായി നടന്നു.
കാന്തപുരം എ പി അബൂബക്കര് മുസ്ലിയാരുടെ ചെറിയ പെരുന്നാള് സന്ദേശം...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
കാന്തപുരം എ പി അബൂബക്കര് മുസ്ലിയാരുടെ ചെറിയ പെരുന്നാള് സന്ദേശം...
© Copyright 2024 Markaz Live, All Rights Reserved