താനൂർ ബോട്ടപകടം; അനുശോചനമറിയിച്ച് കാന്തപുരം

മലപ്പുറം: താനൂർ ഓട്ടുപുറം തൂവൽതീരം ബീച്ചിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ അനുശോചനമറിയിച്ച് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ. അപകടം ഏറെ വേദനിപ്പിക്കുന്നതാണെന്നും കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം പറഞ്ഞു. സോഷ്യൽമീഡിയയിലൂടെയാണ് അദ്ദേഹം കുറിപ്പ് പങ്കുവെച്ചത്. പൂർണമായി വായിക്കാം.
"താനൂരിൽ വിനോദ സഞ്ചാര ബോട്ട് മുങ്ങി ഇരുപതിലധികം പേർ മരണപ്പെട്ട ദുരന്തം ഏറെ വേദനിപ്പിക്കുന്നതാണ്. ദുരന്തത്തിന് ഇരയായ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. രാത്രി ഏറെ വൈകിയും രക്ഷാപ്രവർത്തനത്തിൽ സജീവമായ മന്ത്രിമാരടക്കമുള്ള ജന പ്രതിനിധികൾ, നാട്ടുകാർ, മത്സ്യ തൊഴിലാളികൾ, പോലീസ്, ഫയർഫോഴ്സ്, സന്നദ്ധ സംഘടനകൾ, ആരോഗ്യ പ്രവർത്തകർ എന്നിവരുടെയെല്ലാം ശ്രമങ്ങൾ വിലമതിക്കുന്നതാണ്. പ്രദേശത്ത് എസ് വൈ എസ് സാന്ത്വനം പ്രവർത്തകരുടെയടക്കം നേതൃത്വത്തിൽ ഇപ്പോഴും തിരച്ചിൽ തുടരുന്നുണ്ട്. വിവിധ ആശുപത്രികളിൽ ആംബുലൻസ് ഉൾപ്പെടെയുള്ള സൗകര്യവും 'സാന്ത്വനം' ഉറപ്പുവരുത്തിയിട്ടുണ്ട്.
മരണപ്പെട്ടവർക്ക് മഗ്ഫിറത്ത് നൽകട്ടെ, കുടുംബങ്ങൾക്ക് ക്ഷമയുണ്ടാവട്ടെ, ഇത്തരം ആകസ്മിക ദുരന്തങ്ങളിൽ നിന്ന് നമ്മെയെല്ലാം അല്ലാഹു കാത്തുരക്ഷിക്കട്ടെ, ആമീൻ."
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
രാവിലെ 9 മുതൽ 12 വരെ നടക്കുന്ന പരിപാടിക്ക് സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകും. ...
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...

© Copyright 2024 Markaz Live, All Rights Reserved