ശമാഇലുര്‍റസൂല്‍ പഠന ക്ലാസ്സ്: രജിസ്ട്രേഷന് ആരംഭിച്ചു


കോഴിക്കോട്: മര്‍കസ് നോളേജ് സിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി നേതൃത്വം നല്കുന്ന 'ടെക്നോളജീസ് ഓഫ് ഇമിറ്റേഷന്‍: ശമാഇലുര്‍റസൂല്‍' കോഴ്സിന്റെ നാലാം പതിപ്പിനായുള്ള രജിസ്ട്രേഷന് ആരംഭിച്ചു. ലോകപ്രസിദ്ധ പണ്ഡിതന് മുഹമ്മദ് അബുല്‍ ഹുദാ അല്‍ യാഖൂബി രചിച്ച 'ശമാഇലുല്‍ ഹബീബില്‍ മുസ്തഫ' എന്ന ഗ്രന്ഥത്തെ ആസ്പദമാക്കിയാണ് ക്ലാസ്സുകള്‍ നടക്കുന്നത്.
സെപ്റ്റംബര്‍ 11 മുതല്‍ 17 വരെ നടക്കുന്ന ക്ലാസില്‍ ഏത് പ്രായക്കാര്‍ക്കും പങ്കെടുക്കാന്‍ അവസരമുണ്ട്. അവസാന ക്ലാസ്സ് ഓഫ് ലൈനായും മറ്റു ക്ലാസ്സുകള്‍ ഓണ്‍ലൈനായുമാണ് നടക്കുകയെന്ന് സംഘാടകര്‍ അറിയിച്ചു. രജിസ്ട്രേഷനും മറ്റ് വിവരങ്ങള്‍ക്കും +91 77364 05389 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്നും സംഘാടകര്‍ അറിയിച്ചു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം