അന്താരാഷ്ട്ര മീലാദ് സമ്മേളനം: പ്രാസ്ഥാനിക നേതൃസംഗമവും സ്വാഗതസംഘവും നാളെ

കോഴിക്കോട്: ഒക്ടോബർ ഒന്നിന് കോഴിക്കോട് നടക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന്റെ പ്രഥമ സ്വാഗതസംഘ യോഗം നാളെ കാരന്തൂർ മർകസിൽ നടക്കും. ശനി രാവിലെ 11 മണിക്ക് ദർബാർ ഹാളിൽ ആരംഭിക്കുന്ന യോഗം സുൽത്വാനുൽ ഉലമ കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട അടിസ്ഥാന കാര്യങ്ങൾ യോഗം ചർച്ചചെയ്യും. മുഴുവൻ സ്വാഗതസംഘം അംഗങ്ങളും മലപ്പുറം, കണ്ണൂർ, വയനാട് ജില്ലകളിലെ കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ്എസ്എഫ് ജില്ലാ ക്യാബിനറ്റ് അംഗങ്ങളും കൃത്യ സമയത്ത് എത്തിച്ചേരണമെന്ന് ചെയർമാൻ കെകെ അഹ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ, കൺവീനർ സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി അറിയിച്ചു.
മീലാദ് സമ്മേളനത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ കേരള മുസ്ലിം ജമാഅത്ത്, സുന്നി യുവജന സംഘം സോൺ ക്യാബിനറ്റ് അംഗങ്ങളുടെ സംയുക്ത സംഗമം നാളെ വൈകുന്നേരം നാലുമണിക്ക് മർകസിൽ വെച്ചു നടക്കുമെന്ന് സ്വാഗതസംഘം ഓഫീസ് അറിയിച്ചു.
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
© Copyright 2024 Markaz Live, All Rights Reserved