അഹ്ദലിയ്യ ആത്മീയ സമ്മേളനം നാളെ മർകസിൽ

കോഴിക്കോട്: മാസാന്ത ആത്മീയ സംഗമമായ അഹ്ദലിയ്യ, മഹ്ളറത്തുൽ ബദ് രിയ്യ ആത്മീയ സമ്മേളനം നാളെ(ശനി) മർകസിൽ നടക്കും. മർകസിന്റെയും സുന്നി സംഘടനകളുടെയും സജീവ പങ്കാളികളും നേതാക്കളുമായിരുന്ന കുണ്ടൂർ അബ്ദുൽ ഖാദിർ മുസ്ലിയാർ, സയ്യിദ് ഫള്ൽ ജമലുല്ലൈലി ചേളാരി, പികെഎസ് തങ്ങൾ തലപ്പാറ, സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ മലേഷ്യ, ചിത്താരി ഹംസ മുസ്ലിയാർ, എകെ അബ്ദുറഹ്മാൻ മുസ്ലിയാർ എന്നിവരെ സംഗമത്തിൽ അനുസ്മരിക്കും. പൊതുജനങ്ങളും മർകസ് സ്ഥാപനങ്ങളിലെ വിദ്യാർഥികളും പങ്കെടുക്കുന്ന ചടങ്ങ് വൈകുന്നേരം 7 മണിയോടെ ആരംഭിക്കും. സുൽത്വാനുൽ ഉലമ കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ സംഗമം ഉദ്ഘാടനം ചെയ്യും. ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിക്കും. ഹാഫിള് അബൂബക്കർ സഖാഫി പന്നൂർ അനുസ്മരണ പ്രഭാഷണം നടത്തും. ജാമിഅ മർകസ്, ഖുർആൻ അകാദമി, റൈഹാൻ വാലി തുടങ്ങിയ സ്ഥാപനങ്ങളിൽ പഠിക്കുന്ന ആയിരത്തിലധികം മതവിദ്യാർഥികളും ഖുർആൻ പഠിതാക്കളും അനാഥരും പങ്കെടുക്കുന്ന മഹ് ളറത്തുൽ ബദ്രിയ്യ മജ്ലിസിന് സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ, കെ കെ അഹ്മദ് കുട്ടി മുസ്ലിയാർ, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫ് നേതൃത്വം നൽകും. പിസി അബ്ദുല്ല ഫൈസി, അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ, അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂർ, നൗശാദ് സഖാഫി, അബ്ദുല്ല സഖാഫി മലയമ്മ, മുഹ്യിദ്ദീൻ സഅദി കൊട്ടുക്കര, വിടി അഹ്മദ്കുട്ടി മുസ്ലിയാർ, അബ്ദുല്ലത്തീഫ് സഖാഫി പെരുമുഖം സംബന്ധിക്കും.
ഞായറാഴ്ച നടക്കുന്ന ഇന്റര്വ്യൂവിലേക്ക് അപേക്ഷ ക്ഷണിച്ചു...
ഗവ. തൊഴിലവസരങ്ങളിലേക്ക് മൂല്യബോധമുള്ള വിദ്യാര്ത്ഥി സമൂഹം ഉല്ബുദ്ധരാകണം: ഡോ. അബ്ദുല് ഹകീം അസ്ഹരി...