കോഴിക്കോട്: 'മദീന ചാർട്ടർ: ബഹുസ്വരതയുടെ മഹനീയ മാതൃക' എന്ന പ്രമേയത്തിൽ മർകസ് നടത്തുന്ന മീലാദുന്നബി ക്യാമ്പയിനോടനുബന്ധിച്ചുള്ള അന്താരാഷ്ട്ര മീലാദ് സമ്മേളനം ഒക്ടോബർ ഒന്നിന് കോഴിക്കോട് നടക്കും. വിവിധ ഭൂഖണ്ഡങ്ങളിലെ പ്രവാചക പ്രകീർത്തന വൈവിധ്യം ആസ്വദിക്കാനും മുഹമ്മദ് നബി(സ്വ)യെ കുറിച്ച് കൂടുതൽ അറിയാനുമുള്ള വേദിയാകും സമ്മേളനം. വിവിധ രാജ്യങ്ങളിലെ ഗ്രാൻഡ് മുഫ്തിമാരും പണ്ഡിതരും യൂണിവേഴ്സിറ്റി തലവന്മാരും നയതന്ത്ര പ്രതിനിധികളും സമസ്ത നേതാക്കളും സമ്മേളനത്തിൽ പങ്കെടുക്കും.
ഇന്ത്യക്കകത്തും പുറത്തുമുള്ള സ്നേഹജനങ്ങളുടെ സംഗമവേദിയായ സമ്മേളനത്തിന്റെ വിജയത്തിനായി 1001 അംഗ സ്വാഗതസംഘം രൂപീകരിച്ചു. കമ്മിറ്റി അംഗങ്ങൾ : സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം, സി മുഹമ്മദ് ഫൈസി, സയ്യിദ് ശറഫുദ്ധീന് ജമലുല്ലൈലി, എൻ അലി അബ്ദുല്ല, പ്രൊഫ. എ കെ അബ്ദുൽ ഹമീദ്, വിപിഎം ഫൈസി വില്യാപ്പള്ളി (ഉപദേശക സമിതി), കെകെ അഹ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ (ചെയർമാൻ), സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി(ജനറൽ കൺവീനർ), സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ (വർക്കിങ് ചെയർമാൻ), കുറ്റൂർ അബ്ദുറഹ്മാൻ ഹാജി(ഫൈനാൻസ് സെക്രട്ടറി), ടികെ അബ്ദുറഹ്മാൻ ബാഖവി മടവൂർ, സയ്യിദ് അൻസാർ അഹ്ദൽ അവേലം, കെപി സുലൈമാൻ ഹാജി കിഴിശ്ശേരി, മജീദ് കക്കാട്, സിപി ഉബൈദുല്ല സഖാഫി, സയ്യിദ് ജലാലുദ്ദീൻ ജീലാനി വൈലത്തൂർ (വൈസ് ചെയർ), പി. യൂസുഫ് ഹൈദർ, എ സൈഫുദ്ദീൻ ഹാജി തിരുവനന്തപുരം, ഡോ. അബ്ദുസ്സലാം മുഹമ്മദ്, മുനീർ സഖാഫി ഓർക്കാട്ടേരി(കൺവീനർമാർ), അബ്ദുലത്തീഫ് സഖാഫി പെരുമുഖം, സികെ മുഹമ്മദ് ഇരിങ്ങണ്ണൂർ (ഓഫീസ്) അബൂബക്കർ സഖാഫി പറവൂർ, മജീദ് പുത്തൂർ (ഇൻവിറ്റേഷൻ&റിസപ്ഷൻ), ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് (പ്രോഗ്രാം), ഗഫൂർ മാസ്റ്റർ, ശമീം കെകെ(മീഡിയ), മുഹമ്മദലി സഖാഫി വള്ളിയാട്, കുഞ്ഞുമുഹമ്മദ് സഖാഫി പറവൂർ, കലാം മാവൂർ (പ്രചാരണം), സയ്യിദ് സ്വാലിഹ് ശിഹാബ് ജിഫ്രി, നാസർ സഖാഫി അമ്പലക്കണ്ടി (സ്വീകരണം), അഡ്വ. തൻവീർ, ശിഹാബ് സഖാഫി (ഗസ്റ്റ് റിലേഷൻ), അബ്ദുറഹ്മാൻ ഹാജി ഡീലക്സ്, മിസ്തഹ് മൂഴിക്കൽ(വളണ്ടിയർ), വിഎം റശീദ് സഖാഫി, ആശിഖ് സഖാഫി (ഫണ്ട് റൈസിംഗ്), ബാവ തങ്ങൾ അവേലം, സിദ്ദീഖ് ഹാജി നല്ലളം, ദുൽകിഫിൽ സഖാഫി(ഭക്ഷണം), സിപി സിറാജ് സഖാഫി, ശംവീൽ നൂറാനി(വാഹനം), സിദ്ദീഖ് ഹാജി കോവൂർ, ഹനീഫ സഖാഫി കാരന്തൂർ (സ്റ്റേജ്, ലൈറ്റ്&സൗണ്ട്), സയ്യിദ് ത്വാഹ തങ്ങൾ സഖാഫി, കബീർ മാസ്റ്റർ എളേറ്റിൽ(ക്ഷണം), അബൂബക്കർ ഹാജി കിഴക്കോത്ത്, ബിച്ചു മാത്തോട്ടം (ഗ്രൗണ്ട്),പിസി ഇബ്റാഹീം മാസ്റ്റർ, അഡ്വ. മുസ്തഫ സഖാഫി(ലോ&ഓർഡർ), അഡ്വ. മുഹമ്മദ് ശരീഫ്, അബ്ദുറഹ്മാൻ സഖാഫി പറമ്പിൽ(ഫിനാൻസ്), സയ്യിദ് മുല്ലക്കോയ തങ്ങൾ, സഅദ് പന്നൂർ (വെള്ളം), ആലികുഞ്ഞി മുസ്ലിയാർ അലിഫ് ഗ്ലോബൽ സ്കൂൾ, ശൗക്കത്ത് ഫെസ് ഇൻ, ശബീർ ലാൻഡ് മാർക്ക്, ഡോ. യുകെ മുഹമ്മദ് ശരീഫ് ടൈഗ്രീസ്(അക്വമഡേഷൻ)
മർകസ് കാമിൽ ഇജ്തിമാഇൽ നടന്ന സ്വാഗതസംഘ രൂപീകരണ സംഗമം സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂരിന്റെ അധ്യക്ഷതയിൽ ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. മതത്തെയും പ്രവാചകനെയും വികലമായി ചിത്രീകരിക്കുന്നവരും തെറ്റിദ്ധരിക്കുന്നവരും സമൂഹത്തിൽ വർധിച്ചുവരുന്ന സാഹചര്യത്തിൽ ശരിയായ നബി സന്ദേശങ്ങളും മാതൃകകളും പ്രചരിപ്പിക്കാൻ ഏവരും മുന്നോട്ടുവരേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി പദ്ധതി അവതരിപ്പിച്ചു. പ്രൊഫ. എകെ അബ്ദുൽ ഹമീദ്, എൻ അലി അബ്ദുല്ല, സയ്യിദ് സ്വാലിഹ് ശിഹാബ് ജിഫ്രി കുറ്റിച്ചിറ, സയ്യിദ് മുഹമ്മദ് ബാഫഖി, മുഹമ്മദലി സഖാഫി വള്ളിയാട്, ഹസൻ സഖാഫി തറയിട്ടാൽ, ചിയ്യൂർ മുഹമ്മദ് മുസ്ലിയാർ, അബ്ദുലത്തീഫ് സഖാഫി, ഗഫൂർ മാസ്റ്റർ, ബശീർ സഖാഫി കൈപ്പുറം, വിവിധ സംഘടനാ പ്രതിനിധികൾ സംഗമത്തിൽ സംബന്ധിച്ചു. സിപി ഉബൈദുല്ല സഖാഫി സ്വാഗതവും അക്ബർ ബാദുശ സഖാഫി നന്ദിയും പറഞ്ഞു.