അഹ്ദലിയ്യ ആത്മീയ സമ്മേളനവും ശൈഖ് രിഫാഈ(റ) ആണ്ടും ഇന്ന് മർകസിൽ


കോഴിക്കോട്: മർകസിലെ മാസാന്ത ആത്മീയ സംഗമമായ അഹ്ദലിയ്യ ആത്മീയ സംഗമവും ശൈഖ് രിഫാഈ(റ) ആണ്ടും ഇന്ന്(ഡിസംബർ 2 ശനി) മർകസിൽ നടക്കും. പൊതുജനങ്ങളും മർകസ് സ്ഥാപനങ്ങളിലെ വിദ്യാർഥികളും പങ്കെടുക്കുന്ന ചടങ്ങ് വൈകുന്നേരം 6.30ന് ആരംഭിക്കും. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി സംഗമം ഉദ്ഘാടനം ചെയ്യും. വി പി എം ഫൈസി വില്യാപ്പള്ളി അധ്യക്ഷത വഹിക്കും. മുഹ്യിദ്ദീൻ സഅദി കൊട്ടുക്കര അനുസ്മരണ പ്രഭാഷണം നടത്തും. ജാമിഅ മർകസ്, ഖുർആൻ അകാദമി, റൈഹാൻ വാലി തുടങ്ങിയ സ്ഥാപനങ്ങളിൽ പഠിക്കുന്ന ആയിരത്തിലധികം മതവിദ്യാർഥികളും ഖുർആൻ പഠിതാക്കളും അനാഥരും പങ്കെടുക്കുന്ന മഹ്ളറത്തുൽ ബദ്രിയ്യക്ക് സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ, കെ കെ അഹ്മദ് കുട്ടി മുസ്ലിയാർ, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, നേതൃത്വം നൽകും. പിസി അബ്ദുല്ല ഫൈസി, അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ, അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂർ, നൗശാദ് സഖാഫി, അബ്ദുല്ല സഖാഫി മലയമ്മ, വിടി അഹ്മദ്കുട്ടി മുസ്ലിയാർ, അബ്ദുല്ലത്തീഫ് സഖാഫി പെരുമുഖം, മുഹമ്മദലി സഖാഫി വള്ളിയാട് സംബന്ധിക്കും.
തത്സമയം കാണാം:
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം