പൊന്നാനിയില്‍ വിളക്കത്തിരുന്ന് വിറാസ് വിദ്യാര്‍ഥികള്‍

വിറാസ് അവസാന വര്‍ഷ പിജി (മുതവ്വല്‍) വിദ്യാര്‍ത്ഥികളുടെ വിളക്കത്തിരിക്കല്‍ ചടങ്ങിന് സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര് നേതൃത്വം നല്കുന്നു.

വിറാസ് അവസാന വര്‍ഷ പിജി (മുതവ്വല്‍) വിദ്യാര്‍ത്ഥികളുടെ വിളക്കത്തിരിക്കല്‍ ചടങ്ങിന് സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര് നേതൃത്വം നല്കുന്നു.
നോളേജ് സിറ്റി: മര്‍കസ് നോളേജ് സിറ്റിയിലെ വേള്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിസേര്‍ച്ച് ഇന്‍ അഡ്വാന്‍സ്ഡ് സയൻസസ് (വിറാസ്) അവസാന വര്‍ഷ പിജി (മുതവ്വല്‍) വിദ്യാര്‍ത്ഥികള്‍ പൊന്നാനി വലിയ പള്ളിയില്‍ വിളക്കത്തിരുന്നു. ഈ വര്‍ഷം പഠനം പൂര്‍ത്തിയാക്കി പ്രവര്‍ത്തന രംഗത്തേക്ക് ഇറങ്ങുന്ന വിദ്യാര്‍ത്ഥികളാണ് ചടങ്ങില്‍ സംബന്ധിച്ചത്.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിയും വിറാസ് ഡീനുമായ പി അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര് പൊന്മള വിളക്കത്തിരിക്കല്‍ ചടങ്ങിന് നേതൃത്വം നല്കി. സയ്യിദ് മുഹമ്മദ് തങ്ങള്‍, മുഹമ്മദ് ഖാസിം കോയ, അബ്ദുല്ല ബാഖവി ഇയ്യാട്, ഉമര്‍ ശാമില്‍ ഇര്‍ഫാനി, ഉവൈസ് അദനി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം