വിദ്യാർഥികൾ നന്മയുടെ പ്രചാരകരാവുക; സി മുഹമ്മദ് ഫൈസി

ജാമിഅ മർകസ് സാനവിയ്യ ആർട്സ് ഫെസ്റ്റ് സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യുന്നു.
ജാമിഅ മർകസ് സാനവിയ്യ ആർട്സ് ഫെസ്റ്റ് സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യുന്നു.
കോഴിക്കോട്: നൂതനമായ മാർഗങ്ങളും സർഗ ശേഷികളും ഉപയോഗപ്പെടുത്തി വിദ്യാർഥികൾ നന്മയുടെ പ്രചാരകരാകാൻ മുന്നോട്ടുവരണമെന്ന് ജാമിഅ മർകസ് ചാൻസിലർ സി മുഹമ്മദ് ഫൈസി പറഞ്ഞു. ജാമിഅ മർകസ് സാനവിയ്യ സ്റ്റുഡൻസ് യൂണിയൻ ഇഹ്യാഉസ്സുന്ന സംഘടിപ്പിച്ച അൽ ഹറക ആർട്സ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിശുദ്ധ ഇസ്ലാം കലക്കും സാഹിത്യത്തിനും വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്. നാളെയുടെ പ്രബോധകരായി വളർന്നുവരേണ്ട വിദ്യാർഥികൾ തങ്ങളുടെ കഴിവുകളെ നിരന്തര പരിശ്രമത്തിലൂടെ പരിപോഷിപ്പിക്കുകയും സമൂഹത്തിന് ഉപകാരപ്രദമാകും വിധം അവ പ്രകടിപ്പിക്കുകയും ചെയ്യണമെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി. എസ് എസ് എഫ് ഇന്ത്യ സെക്രട്ടറി സി എൻ ജഅ്ഫർ സ്വാദിഖ് പ്രമേയ പ്രഭാഷണം നിർവഹിച്ചു. വി എം റഷീദ് സഖാഫി സംസാരിച്ചു. ബഷീർ സഖാഫി കൈപ്പുറം അധ്യക്ഷത വഹിച്ചു. സൈനുൽ ആബിദ് സഖാഫി, ഉമറുൽ ഫാറൂഖ് സഖാഫി, അബ്ദുൽ ഖാദർ സഖാഫി സംബന്ധിച്ചു. 80 മത്സരയിനങ്ങളിലായി നൂറോളം പ്രതിഭകളാണ് അൽ ഹറക ആർട്സ് ഫെസ്റ്റിൽ മാറ്റുരച്ചത്.
കാന്തപുരം എ പി അബൂബക്കര് മുസ്ലിയാരുടെ ചെറിയ പെരുന്നാള് സന്ദേശം...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
കാന്തപുരം എ പി അബൂബക്കര് മുസ്ലിയാരുടെ ചെറിയ പെരുന്നാള് സന്ദേശം...
© Copyright 2024 Markaz Live, All Rights Reserved