മർകസ് നോളജ് സിറ്റിയിൽ സൂഖ് റമളാൻ ഉദ്ഘാടനം ചെയ്തു
റമസാന്‍- പെരുന്നാള്‍ കാലത്ത് ആവശ്യമായ ദൈനംദിന ആവശ്യ വസ്തുക്കള്‍ മുതല്‍ വസ്ത്രങ്ങള്‍ വരെയുള്ളവ ലഭ്യം...
റമസാന്‍- പെരുന്നാള്‍ കാലത്ത് ആവശ്യമായ ദൈനംദിന ആവശ്യ വസ്തുക്കള്‍ മുതല്‍ വസ്ത്രങ്ങള്‍ വരെയുള്ളവ ലഭ്യം...
നോളജ് സിറ്റി: റമസാന്‍- പെരുന്നാള്‍ കാലത്ത് ആവശ്യമായ സാധനങ്ങള്‍ ലഭ്യമാക്കാനായി മര്‍കസ് നോളജ് സിറ്റിയിലെ സൂഖില്‍ സൂഖ് റമസാന്‍ ഉദ്ഘാടനം ചെയ്തു. റമസാന്‍ കാലത്ത് വീടുകളിലേക്ക് ആവശ്യമായ ദൈനംദിന ആവശ്യ വസ്തുക്കള്‍ മുതല്‍ വസ്ത്രങ്ങള്‍ വരെയുള്ളവ ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്. കന്തൂറ, കുര്‍ത്ത, പര്‍ദ്ദ, ഹിജാബ്, തൊപ്പി, മുസ്വല്ല, വെള്ളിമോതിരം, അറബിക് ഫുട്ട് വെയര്‍- വസ്ത്രങ്ങള്‍, മജ്ലിസ് സെറ്റ്, മസ്റ മിനി മാര്‍ട്ട്, പുല്പായ, അച്ചിപ്പായ, ചിരട്ട- മുള- തേന്‍- പിഞ്ഞാണ ഉത്പന്നങ്ങള്‍ തുടങ്ങിയവയാണ് റമസാന്‍ സൂഖില്‍ ഒരുക്കിയത്. ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്തു. ബിസിനസ് സ്റ്റാളുകള്‍ തുറക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏതാനും അവസരങ്ങള്‍ കൂടി അവശേഷിക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. താത്പര്യമുള്ളവര്‍ 6335998812, 6235998827 എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണെന്നും അറിയിച്ചു.
മലേഷ്യന്‍ പ്രധാനമന്ത്രിയും 20 ലോക പണ്ഡിതരും സംബന്ധിക്കും...
40 വര്‍ഷത്തെ പരിചയ സമ്പന്നനായ ഡോ. ഇഫ്തികാറുദ്ദീന്‍ പരിശോധന നടത്തും...
© Copyright 2024 Markaz Live, All Rights Reserved