എന്‍ എസ് എസ് ദേശീയോദ്ഗ്രഥന ക്യാമ്പില്‍ കേരളത്തെ പ്രതിനിധീകരിക്കാന്‍ മര്‍കസ് ലോ കോളജ് വിദ്യാര്‍ഥി
രണ്ടാം വര്‍ഷ നിയമവിദ്യാര്‍ഥിയും എന്‍ എസ് എസ് വോളന്റീര്‍ സെക്രട്ടറിയുമായ സഹല്‍ കാഞ്ഞിപ്പുഴയാണ് ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്...
രണ്ടാം വര്‍ഷ നിയമവിദ്യാര്‍ഥിയും എന്‍ എസ് എസ് വോളന്റീര്‍ സെക്രട്ടറിയുമായ സഹല്‍ കാഞ്ഞിപ്പുഴയാണ് ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്...
കോഴിക്കോട്: 'വ്യക്തിത്വ വികസനം സാമൂഹിക സേവനത്തിലൂടെ' എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന നാഷനല്‍ സര്‍വീസ് സ്കീം (എന്‍.എസ്.എസ്) മിന്റെ ദേശീയ ക്യാമ്പില്‍ കേരളത്തെ പ്രതിനിധീകരിക്കാന്‍ യോഗ്യത നേടി മര്‍കസ് ലോ കോളജ് വിദ്യാര്‍ഥി. രണ്ടാം വര്‍ഷ നിയമവിദ്യാര്‍ഥിയും എന്‍ എസ് എസ് വോളന്റീര്‍ സെക്രട്ടറിയുമായ സഹല്‍ കാഞ്ഞിപ്പുഴയാണ് ദേശീയ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. റീജിയണല്‍ ഡയറക്ടറേറ്റ് ഓഫ് നാഷണല്‍ സര്‍വീസ് സ്കീം കേരള ഘടകത്തിന്റെ ആഭിമുഖ്യത്തിലാണ് 2024ലെ ദേശീയോദ്ഗ്രഥന ക്യാമ്പ് കേന്ദ്ര സര്‍വകലാശാലയില്‍ നടക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പങ്കെടുക്കും. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ മൂന്ന് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പില്‍ യോഗ്യത നേടിയ സഹല്‍ കാഞ്ഞിപ്പുഴ ആലപ്പുഴ സ്വദേശിയും പരേതനായ നാസിമുദ്ധീന്- സലീന ദമ്പതികളുടെ മകനുമാണ്. മര്‍കസ് ലോ കോളജ് മാനേജ്മെന്റ്, സ്റ്റാഫ് എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ഇബ്രാഹിം പി കെ എന്നിവര്‍ വിദ്യാര്‍ഥിയെ അഭിനന്ദിച്ചു.
മലേഷ്യന്‍ പ്രധാനമന്ത്രിയും 20 ലോക പണ്ഡിതരും സംബന്ധിക്കും...
40 വര്‍ഷത്തെ പരിചയ സമ്പന്നനായ ഡോ. ഇഫ്തികാറുദ്ദീന്‍ പരിശോധന നടത്തും...
© Copyright 2024 Markaz Live, All Rights Reserved