150 അവാർഡുകൾ; പാഠ്യേതര വിഷയങ്ങളിൽ തിളങ്ങി കൈതപ്പൊയിൽ മർകസ് പബ്ലിക് സ്കൂൾ

കൈതപ്പൊയിൽ മർകസ് പബ്ലിക് സ്കൂൾ അവാർഡ് നൈറ്റ് ലിന്റോ ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്യുന്നു.

കൈതപ്പൊയിൽ മർകസ് പബ്ലിക് സ്കൂൾ അവാർഡ് നൈറ്റ് ലിന്റോ ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്യുന്നു.
കൈതപ്പൊയിൽ: 2023-24 അക്കാദമിക് വർഷത്തിൽ പഠ്യേതര വിഷയങ്ങളിൽ 150 ലേറെ അവാർഡുകൾ കരസ്ഥമാക്കി കൈതപ്പൊയിൽ മർകസ് പബ്ലിക് സ്കൂൾ. ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ദേശീയ തലത്തിലുമായി നടന്ന വിവിധ പരിപാടികളിലായാണ് പബ്ലിക് സ്കൂൾ വിദ്യാർഥികൾ ഈ മിന്നുന്ന നേട്ടം കരസ്ഥമാക്കിയത്. അവാർഡുകൾ നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനായി സംഘടിപ്പിച്ച അവാർഡ് നൈറ്റ് തിരുവമ്പാടി എം എൽ എ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. പബ്ലിക് സ്കൂൾ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അബ്ദുൽ ജബ്ബാർ സഖാഫി അധ്യക്ഷത വഹിച്ചു. മർകസ് ഗ്രൂപ്പ് ഓഫ് സ്കൂൾസ് സി എ ഒ വി എം റശീദ് സഖാഫി അനുമോദന പ്രസംഗം നടത്തി. മെംസ് ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പൾ മുഹമ്മദ് ശാഫി, മർകസ് ഇന്റർ നാഷണൽ സ്കൂൾ പ്രിൻസിപ്പൾ ദിൽഷാദ്, പി ടി എ പ്രസിഡണ്ട് ബശീർ അഹ്സനി സംബന്ധിച്ചു. സ്കൂൾ പ്രിൻസിപ്പൾ ലിനീഷ് ഫ്രാൻസിസ് സ്വാഗതവും നാസർ ഹിശാമി നന്ദിയും പറഞ്ഞു. വോക്കൽ ട്രെയിനർ മുഹമ്മദ് സിയാദ് ഇശൽ സന്ധ്യക്ക് നേതൃത്വം നൽകി.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം